Latest News

മികച്ച സൗകര്യങ്ങളും വേഗതയുമായി ലോജിടെകിന്റെ പുതിയ ഹൈടെക് മൗസ്

സ്വിസ് കമ്പനിയായ ലോജിടെക് പുതിയൊരു ഹൈടെക് മൗസ് അവതരിപ്പിച്ചിരിക്കുന്നു. ‘എംഎക്‌സ് എനിവേര്‍ 2′ എന്ന് പേരിട്ടിരിക്കുന്ന ഈ മൗസ് കാഴ്ചയില്‍ വെറുമൊരു മൗസ് തന്നെ. എന്നാല്‍, സാധാരണ മൗസിലുള്ളതിനേക്കാള്‍ പത്തിരട്ടി സൗകര്യങ്ങളും വേഗതയും ഇതിനുണ്ടെന്ന് മാത്രം.[www.malabarflash.com]

ബ്ലൂടൂത്ത് വഴി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് മൗസാണിത്. ബ്ലൂടൂത്ത് സംവിധാനമുള്ള ഒന്നിലേറെ ഡിവൈസുകളുമായി ഇതിനെ ഇണക്കിയെടുക്കാം. അതിനായി പ്രത്യേക സോഫ്റ്റ്‌വേറോ ഡ്രൈവറോ ഒന്നും ആവശ്യമില്ല.

കണക്റ്റ് ചെയ്യാനായി ചെറിയൊരു യു.എസ്.ബി. റീസീവറും മൗസിനൊപ്പം ലഭിക്കും. ആ റിസീവര്‍ ഏത് കമ്പ്യൂട്ടറിന്റെ യു.എസ്.ബി. പോര്‍ട്ടിലാണോ ഘടിപ്പിക്കുന്നത് ആ കമ്പ്യൂട്ടറില്‍ മൗസ് സുഗമമായി പ്രവര്‍ത്തിക്കും. ബ്ലൂടൂത്ത് സംവിധാനമില്ലാത്ത ഗാഡ്ജറ്റുകളില്‍ പോലും ഈ രീതിയില്‍ മൗസ് ഉപയോഗിക്കാനാകും.

മൗസില്‍ റൈറ്റ്, ലെഫ്റ്റ് ബട്ടനുകള്‍ക്കും സ്‌ക്രോള്‍വീലിനും പുറകിലായി മറ്റൊരു ബട്ടന്‍ കൂടിയുണ്ട്. കര്‍സര്‍ നീക്കങ്ങള്‍ക്ക് പുറമെ മറ്റെന്തു കമാന്‍ഡും ചെയ്യിക്കാന്‍ ഈ ബട്ടന്‍ ഉപയോഗിക്കാം. ലോജിടെക് ഓപ്ഷന്‍സ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ആ കമാന്‍ഡ് മൗസിലേക്ക് പകര്‍ന്നാല്‍ മതി.

ഡാര്‍ക്ക്ഫീല്‍ഡ് ലേസര്‍ സെന്‍സര്‍ ഉപയോഗിച്ചാണ് എനിവേര്‍ 2 മൗസ് പ്രവര്‍ത്തിക്കുന്നത്. മൗസ്പാഡിന്റെ സഹായമില്ലാതെ തന്നെ ഏതു പ്രതലത്തിലും പ്രവര്‍ത്തിക്കാന്‍ ഈ മൗസിന് സാധിക്കുമെന്ന് ലോജിടെക് അവകാശപ്പെടുന്നു. ചില്ലുമേശയിലോ മരത്തടിയിലോ മാസികയ്ക്ക് മുകളിലോ എവിടെയും മൗസ് ഉരുണ്ടുനീങ്ങിക്കൊള്ളും.

ഊരിയെടുക്കാനാരുന്ന തരത്തിലുള്ള ബില്‍ട്ട് ഇന്‍ ബാറ്ററിയാണ് മൗസിനുള്ളിലുള്ളത്. ഒരുതവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ രണ്ടു മാസത്തേക്ക് ആയുസ് ലഭിക്കുമെന്ന് ലോജിടെക് പറയുന്നു. നിരന്തര ഉപയോഗക്കാര്‍ക്ക് മാസത്തിലൊരിക്കല്‍ ചാര്‍ജ് ചെയ്യേണ്ടിവരും. അരമണിക്കൂര്‍ കൊണ്ട് മൗസ് ഫുള്‍ ചാര്‍ജ് ആയിക്കൊള്ളും.

യു.എസ്.ബി. കേബിള്‍ വഴി കമ്പ്യൂട്ടറുമായി കണക്ട് ചെയ്ത് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ മൗസിനുള്ളിലേക്ക് ചാര്‍ജ് കയറും. അതുകൊണ്ട് ചാര്‍ജിങിനായി പ്രത്യേക സമയം കണ്ടെത്തേണ്ട കാര്യം വരുന്നില്ല.

നിലവില്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള എംഎക്‌സ് എനിവേര്‍ 2 മൗസിന് 79.99 ഡോളര്‍ (5,113 രൂപ) ആണ് അവിടുത്തെ വില. ഇന്ത്യയില്‍ നിലവില്‍ ഈ മോഡല്‍ വില്പനയ്‌ക്കെത്തിയിട്ടില്ല.
Advertisement

Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.