നീലേശ്വരം:[www.malabarflash.com] കള്ള് ഷാപ്പിലെ സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ പൊലിസ് സംഘത്തിന് നേരം അക്രമം. എസ് ഐമാര്‍ക്ക് മര്‍ദ്ദനം. ജീപ്പിന്റെ താക്കോല്‍ വലിച്ചെറിഞ്ഞു.
ഞായറാഴ്ച വൈകിട്ട് ഏഴോടെ ബങ്കളം കള്ള് ഷാപ്പില്‍ നടക്കുന്ന സംഘര്‍ഷം അറിഞ്ഞെത്തിയ എസ് ഐ ചന്ദ്രന്‍, ജൂനിയര്‍ എസ് ഐ അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് എട്ടംഗ സംഘം കയ്യേറ്റം ചെയ്തത്. പൊലിസ് ജീപ്പിന്റെ ചാവിയും വലിച്ചെറിഞ്ഞു. ഇതോടെ പൊലിസ് സംഘം സ്ഥലത്ത് കുടുങ്ങി.
വിവരം അറിഞ്ഞ സി ഐ കെ. ഇ പ്രേമചന്ദ്രന്‍, എസ് ഐ പി.ജെ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ സംഘം സ്ഥലത്തെത്തി. അങ്കകളരിയിലെ പി.പി മധു (40), ഇ.വി സുരേശന്‍ (38), കെ.ശ്രീജിത്ത് (30), പി.വി ബാബു (37), പി.വി നാരായണന്‍ (40) എന്നിവരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ഇവരിലൊരാള്‍ ജെസിബി കുട്ടന്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.
താക്കോല്‍ നഷ്ടപ്പെട്ടതോടെ സംഘര്‍ഷ സ്ഥലത്ത് കുടുങ്ങിയ പൊലിസ് ജീപ്പ് ക്രയിന്‍ ഉപയോഗിച്ച് കെട്ടി വലിച്ചാണ് നീലേശ്വരം സ്‌റ്റേഷനില്‍ എത്തിച്ചത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment