പരപ്പ: [www.malabarflash.com] ജ്വല്ലറി ജീവനക്കാരന്‍ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ചു. പാണത്തൂര്‍ മയിലാട്ടിയിലെ പുരുഷോത്തമന്‍ നായരുടെയും കമലാക്ഷിയുടെയും മകനും കേരളത്തിലെ പ്രശസ്തമായ ജ്വല്ലറിയുടെ കൊച്ചി ലുലു മാള്‍ ശാഖയിലെ ജീവനക്കാരനുമായ കെ പി വിനോദാണ് (37) പരപ്പ എടത്തോട്ടെ ഭാര്യ ഷിജി നായരുടെ വീട്ടില്‍ തൂങ്ങിമരിച്ചത്.
നാല് മാസം മുമ്പാണ് വിനോദ് കൊച്ചി ലുലു മാളിലെ ജ്വല്ലറിയില്‍ ജോലിയില്‍ പ്രവേശിച്ചത്. വെളളിയാഴ്ച ഉച്ചയോടെ ഈ വീട്ടിലെ കുളിമുറിയിലാണ് യുവാവ് തൂങ്ങിമരിച്ചത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ പിന്നീട് പരിയാരം ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം പാണത്തൂര്‍ മയിലാട്ടിയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. അര്‍ജുന്‍ കൃഷ്ണന്‍ ഏക മകനാണ്. സഹോദരങ്ങള്‍: സന്തോഷ്, മനോജ്, സുമ.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment