വാടാനപ്പള്ളി: [www.malabarflash.com] ചോറു വെന്തതു പോരെന്നാരോപിച്ചു മകന്റെ മര്‍ദനം; വൃദ്ധയായ വീട്ടമ്മ മരിച്ചു. ഗണേശമംഗലം ക്ഷേത്രത്തിനു പിന്‍വശത്തുള്ള ഗണേശമംഗലം കോളനിയിലെ കൊപ്പറമ്പില്‍ വീട്ടില്‍ പരേതനായ യൂസഫിന്റെ ഭാര്യ ജുമൈല (65)യാണു മരിച്ചത്. മകന്‍ അബ്ദുള്‍ ഹക്കീമിനെ വാടാനപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഉച്ചയ്ക്കു വീട്ടില്‍ ഊണു കഴിക്കാനെത്തിയ ഹക്കിം ചോറു ശരിയായി വെന്തില്ലെന്നാരോപിച്ചു ക്രുദ്ധനാവുകയായിരുന്നു. പിന്നീട് ഇതു വലിച്ചെറിയുകയും അമ്മയെ മര്‍ദിക്കുകയുമായിരുന്നുവെന്നു പറയുന്നു. ബഹളംകേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ജുമൈലയെ മൂക്കില്‍നിന്നു രക്തം ഒഴുകുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ വാടാനപ്പള്ളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജുമൈലയെ ആദ്യം തൃത്തല്ലൂരിലെ വാടാനപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീടു വാടാനപ്പള്ളി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
സംഭവസമയത്തു വീടിനുള്ളില്‍ ജുമൈലയുടെ മാനസികാസ്വാസ്ഥ്യമുള്ള മകള്‍ മുംതാസ് മാത്രമാണുണ്ടായിരുന്നത്. അബ്ദുള്‍ ഹക്കിമിനെ ഭയന്നു പൊതുവെ ഇവരുടെ വീട്ടിലേക്കു പോകാറില്ലെന്നു അയല്‍വാസികള്‍ പറഞ്ഞു. സംഭവ ശേഷം അബ്ദുള്‍ഹക്കിം വീടിന്റെ മുന്നിലെ പൈപ്പില്‍നിന്നു വെള്ളമെടുത്തു കാലുകളും മുണ്ടുമെല്ലാം കഴുകുന്നുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. അതിനുശേഷം അകത്തേക്കുപോയ ഇയാളെ പോലീസെത്തിയാണു കസ്റ്റഡിയിലെടുത്തത്. ഗ്ലാസുകൊണ്ടടിച്ചതിനായിരിക്കാം ജുമൈലയുടെ മുഖം നിറയെ പരിക്കുപറ്റിയതെന്നു സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

വീടിരിക്കുന്ന സ്ഥലം തന്റെ പേരില്‍ എഴുതിനല്കണമെന്നാവശ്യപ്പെട്ടു പലപ്പോഴും അമ്മയെ ഹക്കീം മര്‍ദിക്കാറുണ്ടെന്നു പറയുന്നു. സഹോദരിയെയും മര്‍ദിക്കാറുണ്ട്. വാടാനപ്പള്ളിയില്‍ ഓട്ടോഡ്രൈവറാണു ഹക്കീം. ഭാര്യയും കുട്ടിയുമുണ്ട്. ഇവര്‍ രണ്ടു ദിവസമായി പൊന്നാനിയിലെ ഭാര്യവീട്ടിലാണ്.
ഏതാനും വര്‍ഷം മുമ്പാണു ജുമൈലയുടെ ഭര്‍ത്താവു മരിച്ചത്. അതിനു ശേഷമാണു ജുമൈലയെ മകന്‍ ഇടയ്ക്കിടെ മര്‍ദിക്കുന്നതു പതിവായതെന്നും നാട്ടുകാര്‍ പറയുന്നു. ജുമൈലയുടെ സഹോദരന്‍ യൂസഫാണ് അത്യാവശ്യ സഹായങ്ങള്‍ ചെയ്യാറുള്ളത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment