Latest News

ഇരുകൈയും കാലും മുറിച്ചുമാറ്റി; ദുരന്തചിത്രമായി നിധിന്‍ഷാ

കൊല്ലം:[www.malabarflash.com] ജീവിതത്തെക്കുറിച്ച് നിറമുള്ള പ്രതീക്ഷകളുമായാണ് കൊല്ലം പാരിപ്പള്ളി സ്വദേശി നിധിന്‍ഷാ എന്ന 23കാരന്‍ ആറുമാസം മുമ്പ് ദുബൈയിലത്തെിയത്. നിര്‍ധന കുടുംബത്തിന് താങ്ങാവുകയെന്ന മോഹത്തോടെ വിമാനമിറങ്ങുമ്പോള്‍ ദുര്‍വിധി തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഒരിക്കലും നിനച്ചിരുന്നില്ല ഈ യുവാവ്. 

രണ്ടുമാസം മുമ്പ് ജോലി സ്ഥലത്ത് വെച്ച് കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമുതലാണ് നിധിന്‍െറ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. ഇരുകൈയും കാലും മുറിച്ചുമാറ്റി കൊച്ചി അമൃത ആശുപത്രി മുറിയില്‍ കിടക്കുമ്പോള്‍ ഭാവി വലിയൊരു ചോദ്യചിഹ്നമാണ് മികച്ചൊരു വോളിബാള്‍ താരം കൂടിയായ നിധിന്‍െറ മുന്നില്‍. ദുരന്തങ്ങള്‍ ഒന്നൊഴിയാതെ വേട്ടയാടുമ്പോള്‍ മകന്‍െറ ചികിത്സക്കായി വഴികാണാതെ ഉഴലുകയാണ് പിതാവ് ശശിധരനും മാതാവ് ലതികയും.
ദുബൈയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശശിധരന്‍. കഴിഞ്ഞവര്‍ഷമുണ്ടായ അപകടത്തില്‍ ശശിധരന് പരിക്കേറ്റ് ജോലി ചെയ്യാന്‍ വയ്യാതായി. കുടുംബത്തിന്‍െറ അവസ്ഥ മനസ്സിലാക്കി കമ്പനി രണ്ട് മക്കള്‍ക്ക് ലേബര്‍ വിസ നല്‍കി. അങ്ങനെയാണ് മൂത്ത സഹോദരന്‍ ജിതിന്‍ഷാക്കൊപ്പം നിധിന്‍ഷാ ദുബൈയിലത്തെുന്നത്. പ്ളംബിങ് ജോലിയാണ് ലഭിച്ചത്. അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പില്‍ താമസം. 

ഏപ്രില്‍ 22ന് ജോലി സ്ഥലത്തുവെച്ച് കടുത്ത പനി ബാധിച്ചു. അവിടെയുണ്ടായിരുന്ന നഴ്സ് പാരസറ്റമോള്‍ നല്‍കി.
അത് കഴിച്ച് വിശ്രമിച്ച നിധിന്‍ഷാ എട്ടുമണിക്കൂറോളം ഉറങ്ങിപ്പോയി. എന്നിട്ടും പനി കുറവില്ലെന്ന്‌ കണ്ടപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലത്തെിച്ച് അടിയന്തര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിധിന്‍െറ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പിതാവിനെ അറിയിച്ചു. മാരകമായ വൈറസ് ബാധയേറ്റുവെന്നാണ് അവര്‍ വിശദീകരിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നിധിന്‍െറ രണ്ട് കൈകാലുകളും കറുത്തിരുണ്ട് വ്രണം ബാധിച്ച നിലയിലായത് പിതാവിന്‍െറ ശ്രദ്ധയില്‍ പെട്ടു. ഈ ഭാഗം മുറിച്ചുമാറ്റിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി രക്തസാമ്പിളുകളും മറ്റും ശേഖരിച്ചു. വിദേശത്തയച്ച് പരിശോധിച്ചെങ്കിലും അസുഖം എന്തെന്ന് കണ്ടത്തൊന്‍ കഴിഞ്ഞില്ല.
ഇതിനിടെ ഇന്ത്യയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ പിതാവ് താല്‍പര്യം പ്രകടിപ്പിച്ചു. ഇതിനായി രേഖകളില്‍ ഒപ്പിട്ടുനല്‍കി. നാട്ടിലേക്ക് കൊണ്ടുപോകാന്‍ വിമാനക്കൂലിയായി ഭീമമായ തുക വേണമായിരുന്നു. കൂടെ ജോലി ചെയ്യുന്നവരുടെയും മറ്റും സഹായത്താല്‍ പണം തരപ്പെടുത്തി സ്ട്രച്ചറില്‍ വിമാനത്തില്‍ കയറ്റി മേയ് 22ന് കൊച്ചി അമൃത ആശുപത്രിയിലത്തെിച്ചു. 

പഴുപ്പ് ശരീരത്തിന്‍െറ മറ്റുഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കൈകാലുകള്‍ മുറിച്ചുമാറ്റണമെന്ന് തന്നെയാണ് അമൃതയിലെ വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടത്. മേയ് 26ന് ശസ്ത്രക്രിയ നടന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്നയാളായതിനാല്‍ ചികിത്സാ ചെലവില്‍ ഇളവ് ലഭിച്ചില്ല. തുടര്‍ ചികിത്സക്കുള്ള പണം എങ്ങനെ കണ്ടത്തെുമെന്ന വേവലാതിയിലാണ് ശശിധരന്‍.
ദുബൈയിലത്തെുന്നതിന് മുമ്പ് നാട്ടില്‍ വോളിബാള്‍ ടൂര്‍ണമെന്‍റുകളുടെ സംഘാടകനും മികച്ച കളിക്കാരനുമായിരുന്നു നിധിന്‍ഷാ. ഒത്ത ശരീരമുള്ള നിധിന് മുമ്പ് പറയത്തക്ക അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പിതാവ് പറയുന്നു. പിന്നെ എങ്ങനെ പെട്ടെന്ന് രോഗബാധിതനായിയെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. 

ആന്‍റിബയോട്ടികിന്‍െറ അമിതമായ ഉപയോഗമാകാം കാരണമെന്ന് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി ഇദ്ദേഹം പറയുന്നു. ചികിത്സയിലെ പാളിച്ചയാണോ ദുരന്തത്തിലേക്ക് നയിച്ചതെന്നറിയാന്‍ അഡ്വ. ടി.കെ. ഹാഷിക് മുഖേന ദുബൈ ഹെല്‍ത്ത് അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.
നിധിന്‍െറ ചികിത്സ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പ്രതിദിനം 40,000 രൂപയോളം ആവശ്യമാണ്. 10 വര്‍ഷം നീണ്ട പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ച വീടും പുരയിടവും പണയം വെച്ചാണ് ഇപ്പോള്‍ പണം കണ്ടത്തെുന്നത്. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന പ്രവാസി സമൂഹത്തിന്‍െറ പിന്തുണ തനിക്ക് ലഭിക്കുമെന്ന വിശ്വാസത്തിലാണ് ശശിധരന്‍. 0502921803 എന്ന നമ്പറില്‍ ഇദ്ദേഹത്തെ ബന്ധപ്പെടാം.

അമ്മയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍:
LATHIKA. R, Account No.57009694189
State bank of Travancore,
Paripally branch, Kollam Dist, Kerala,
Ph: 0091 9995039750

Click here
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.