കണ്ണൂര്‍: [www.malabarflash.com] ഒരാഴ്ച മുമ്പ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് നിര്‍മാണത്തിലിരിക്കുന്ന സ്വന്തം വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. ഉളിയില്‍ കുന്നിന്‍കീഴിലെ പുതിയപുരയില്‍ ഹൗസില്‍ കെ. അയൂബ് (42)ആണ് മരിച്ചത്.
പയഞ്ചേരി വികാസ് നഗറില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വ്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. റമസാന്‍ കഴിഞ്ഞ് ഗൃഹ പ്രവേശനതതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അപകടം. വീടിന്റെ പെയിന്റിങ് ജോലി നടക്കവേ തൊഴിലാളികളെ സഹായിക്കാനായി അടുക്കള ഭാഗത്ത് വച്ച കോണി പടിയില്‍ നിന്ന് വീണാണ് മരിച്ചത്.
തലയടിച്ചു വീണ അയൂബിനെ ആദ്യം ഇരിട്ടി സ്വകാര്യ ആശുപത്രിയിലും കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലുമത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെ ഈസ പാത്തുമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: സഫറീന, ഷഹറീന. സഹോദരങ്ങള്‍: മുജീബ്, ഹസീന.
No comments:
Post a Comment