Latest News

അറ്റുപോയ കൈ കാലില്‍ വളര്‍ത്തി, ഒരു മാസത്തിനു ശേഷം തിരികെ തുന്നിച്ചേര്‍ത്തു

ചൈന: [www.malabarflash.com] വൈദ്യശാസ്ത്രരംഗത്തും ചൈനീസ് അത്ഭുതങ്ങള്‍ നിരവധിയാണ്. ശാസ്ത്രത്തിന്റെ വളര്‍ച്ച ചൈനയില്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കുതിക്കുന്നു. മനുഷ്യ നെറ്റിയില്‍ ആദ്യമായി മൂക്ക് വികസിപ്പിച്ച് ചൈനീസ് ഡോക്ടര്‍ ചരിത്രം സൃഷ്ടിച്ചിട്ട് അധികകാലമായിട്ടില്ല. ഇതിനു പിന്നാലെയാണ് അപകടത്തില്‍ അറ്റുപോയ കൈ കാലില്‍ വച്ചുപിടിപ്പിച്ച് വളര്‍ത്തി ഒരു മാസത്തിനു ശേഷം തിരികെ കൈത്തണ്ടയില്‍ തുന്നിച്ചേര്‍ത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ചൈനീസ് ഡോക്ടര്‍മാര്‍.

കൈയ്യിലെ ഞരമ്പുകളും മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള സ്‍നായുക്കളും പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹുനാന്‍ പ്രവശ്യയില്‍ ചാങ്ഷായിലെ ഒരു ആശുപത്രിയിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ശസ്ത്രക്രിയ നടന്നത്. ഫാക്ടറി തൊഴിലാളിയായിരുന്ന ഷോ എന്ന യുവാവിന്റെ കൈയാണ് മിഷീനില്‍ കുടുങ്ങി അറ്റുപോയത്. ഉടന്‍ തന്നെ ചാങ്ഷായിലെ സിയാന്‍ക്യ ആശുപത്രിയില്‍ ഷോയെ പ്രവേശിപ്പിച്ചു. രണ്ടു വര്‍ഷം മുമ്പ് സമാനമായ അപകടത്തില്‍പെട്ട് കൈ അറ്റുപോയത് കാലില്‍ വളര്‍ത്തി യഥാസ്ഥാനത്ത് തുന്നിച്ചേര്‍ന്ന ദൌത്യം വിജയകരമായി നടത്തിയ ഡോ. ടാങ് ജുയു തന്നെയാണ് ഷോയെയും ചികിത്സിക്കാനെത്തിയത്. 

രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഷോയുടെ കേസും ജുയുവും സംഘവും വെല്ലുവിളിയായി ഏറ്റെടുത്തു. അപകടത്തില്‍ ഷോയുടെ കൈയ്യിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതുകൊണ്ട് തന്നെ അറ്റുപോയ കൈപ്പത്തി യഥാസ്ഥാനത്ത് തുന്നിച്ചേര്‍ക്കുന്നത് അസാധ്യവുമായി. ഇതേത്തുടര്‍ന്ന് അറ്റുപോയ കൈ കാലില്‍ തുന്നിച്ചേര്‍ന്ന് രക്തചംക്രമണം നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

 കൈയ്യിലെ കോശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഒരു മാസത്തിന് ശേഷം കാലില്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തി നീക്കം ചെയ്ത് പത്തു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പഴയതുപോലെ യുവാവിന്റെ കൈത്തണ്ടയില്‍ തുന്നിച്ചേര്‍ത്തു. ഇപ്പോള്‍ ഷോവിന് വിരലുകള്‍ അനക്കാന്‍ കഴിയുന്നുണ്ട്. കൈയ്ക്കു കുറച്ച് പ്രത്യേക വ്യായാമം കൂടി ലഭിക്കുന്നതോടെ പൂര്‍വസ്ഥിതിലാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Advertisement

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.