Latest News

സി.പി.എം പ്രവര്‍ത്തകന്റെ കൊല: രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: [www.malabarflash.com] കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കാലിച്ചാനടുക്കം കായക്കുന്നിലെ പുഷ്പന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കോടോബേളൂര്‍ സ്വദേശി സി നാരായണന്‍ (45) ആണ് വെള്ളിയാഴ്ച കുത്തേറ്റുമരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ സി. അരവിന്ദനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമാണ്.

കായക്കുന്നില്‍വച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇരുവര്‍ക്കും കുത്തേറ്റത്. ആയുധങ്ങളുമായെത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു,

സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല ഹര്‍ത്താല്‍ പൂര്‍ണം. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റുവാഹനങ്ങളൊന്നും സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താലിന്റെ പേരില്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഓണാഘോഷത്തിനിടയിലുണ്ടായ ഹര്‍ത്താല്‍ ജനങ്ങളെ ഏറെ ദുരിദത്തിലാഴ്ത്തി. തിരുവോണത്തിന് കടകളെല്ലാം അടച്ചിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ മുന്‍കൂട്ടി വാങ്ങാന്‍ സാധിക്കാതെ ഏറെ വിഷമത്തിലായി. അവധി ആഘോഷിക്കാന്‍ തയ്യാറെടുത്ത പലരേയും ഹര്‍ത്താല്‍ വിഷമിപ്പിച്ചു. പുറമെനിന്നും വന്നവര്‍ വാഹനങ്ങള്‍കിട്ടാതെ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ട്രെയിന്‍ യാത്രയേയാണ് പലരും ആശ്രയിക്കുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.