Latest News

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് എം എ റഹ്മാന് സമ്മാനിച്ചു

കോഴിക്കോട് : [www.malabarflash.com] ഈ വര്‍ഷത്തെ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് അവാര്‍ഡ് പ്രമുഖ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ എം എ റഹ്മാന് സമ്മാനിച്ചു.

33333 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ് കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ വേദിയില്‍ വെച്ച് തോപ്പില്‍ മീരാനില്‍ നിന്നും എം എ റഹ്മാന്‍ ഏററുവാങ്ങി.

തോപ്പില്‍ മീരാന്‍ , കാസിം ഇരിക്കൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 

അനന്യമായ സര്‍ഗ ശേഷി സാമൂഹിക ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് പ്രധാനമായും എം എ റഹ്മാനെ ശ്രദ്ധേയനാക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു. 

കാസര്‍കോട്ടെ ഭീകരത തുറന്ന് കാണിക്കുന്ന ഡോക്യുമെന്ററി 'അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം' എടുത്തു പറയേണ്ട സര്‍ഗ സംഭാവനയാണ്. 1987 ലെ ദേശീയ അവാര്‍ഡ് ഡോക്യുമെന്ററി കോവിലന്‍ എന്റെ അച്ഛന്‍ എന്നിവ ശ്രദ്ധേയമായ കാല്‍വെപ്പുകളായി. 

കാലിക്കറ്റ് സര്‍വകലാശാല അവാര്‍ഡ് (തളനോവല്‍), മാമന്‍ മാപ്പിള അവാര്‍ഡ് (മഹല്ല് – നോവല്‍) എന്നീ പുരസ്‌കാരങ്ങള്‍ നേടിയ റഹ്മാന്‍ ബശീര്‍ കാലം സ്വത്വം ദേശം, ചാലിയാര്‍ ചില അതിജീവന പാഠങ്ങള്‍ എന്നീ സാമൂഹിക പ്രാധാന്യമുള്ള സമാഹാരങ്ങളുടെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. എം ടിയുടെ കുമരനെല്ലൂരിലെ കുളങ്ങള്‍ , ഇശല്‍ ഗ്രാമം വിളിക്കുന്നു എന്നിവയടക്കം പതിനാല് ഡോക്യുമെന്ററികള്‍ റഹ്മാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ കലാ മത്സരങ്ങള്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയോടെയായിരുന്നു ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള പണ്ഡിത നേതാക്കള്‍ വേദിയിലെത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബ്ദുറസാഖ് സഖാഫി അധ്യക്ഷ പ്രഭാഷണം നടത്തി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.