Latest News

കാമുകിയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ ഭാര്യ തല്ലിചതച്ചു

കാണ്‍പൂര്‍: [www.malabarflash.com] ഭാര്യ വഞ്ചിച്ച് കാമുകിയുമായി കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ ഭാര്യയും സംഘവും ചേര്‍ന്ന് കൈകാര്യം ചെയ്തു. കാമുകിയുടേയും പൊലീസിന്റേയും മുന്നില്‍ വച്ചായിരുന്ന ഭാര്യയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദ്ദനം.

കാണ്‍പൂരിലെ കപ്താന്‍ സിങ് എന്നയാള്‍ക്കാണ് മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. കാണ്‍പൂരിലെ നൗബസ്തയിലായിരുന്നു സംഭവം. 

ഒരു മകളുള്ള ഇയാള്‍ ആദ്യ ബന്ധം വേര്‍പെടുത്താതെയായിരുന്നു പുതിയ ബന്ധം സ്ഥാപിച്ചത്. ഇതിനെതിരേ ഭാര്യ പലതവണ പൊലീസില്‍ പരാതിപ്പെട്ടെങ്കിലൂം പൊലീസ് കേസില്‍ ഇടപെട്ടില്ല. നീതി വൈകുന്നതില്‍ സഹികെട്ട് ഒടുവില്‍ ഭര്‍ത്താവിനെ നേരിട്ട് കൈകാര്യം ചെയ്യാന്‍ ഭാര്യ തീരുമാനിക്കുകയും കൂട്ടുകാരികളുടെ സഹായം തേടുകയുമായിരുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന് ഭര്‍ത്താവിന് കണക്കിന് കൊടുത്തു. നാട്ടുകാര്‍ നോക്കി നില്‍ക്കേയായിരുന്നു മര്‍ദ്ദനം. പിന്നീട് പൊലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. 

28 വര്‍ഷമായി ആദ്യഭാര്യയ്‌ക്കൊപ്പം താമസിച്ചിട്ടില്ലാത്ത കപ്താന്‍ സിങ് ആദ്യഭാര്യയ്ക്ക് വിവാഹമോചനമോ മകളെ വളര്‍ത്താന്‍ സഹായമോ നല്‍കിയിരുന്നില്ല. പൊലീസിന് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ നേരിട്ട് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പെണ്‍കൂട്ടത്തിന്റെ പരാതി. 

കാമുകിയുടെ വീട്ടില്‍ നിന്ന് ഇയാളെ കൈയോടെ പിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് എത്തി. അപ്പോഴും തല്ല് നിര്‍ത്തിയില്ല. ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പരസ്ത്രീ ബന്ധത്തിന് കപ്താന്‍ സിംഗിനെതിരേയും നടപടി വരും 





Keywords: National News, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.