Latest News

മൈക്രോമാക്‌സിന്റെ കാന്‍വാസ് എക്‌സ്പ്രസ് 2 വിപണിയിലെത്തി

ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനി മൈക്രോമാക്‌സില്‍ നിന്നുള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍, കാന്‍വാസ് എക്‌സ്പ്രസ് 2 വിപണിയിലെത്തി. 1.4 ജിഗാഹെഡ്‌സ് ഒക്ടാകോര്‍ മീഡിയാടെക് എംചി 6592 എം സിസ്റ്റം ഓണ്‍ എ ചിപ് പ്രോസസറാണ് 5,999 രൂപയ്ക്ക് ലഭിക്കുന്ന ഈ 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ഫോണിന് കരുത്ത് പകരുന്നത്.[www.malabarflash.com]

1 ജിബി റാമോട് കൂടി എത്തുന്ന കാന്‍വാസ് എക്‌സ്പ്രസ് 2 ന്റെ പ്രധാന ക്യാമറ 13 എംപി വ്യക്തത നല്‍കുന്നതാണ്. 2 എംപി മുന്‍കാമറയുള്ള ഫോണിന്റെ ആന്തരിക സ്റ്റോറേജ് ശേഷി 8 ജിബിയാണ്. ഏറ്റവും വിലകുറഞ്ഞ ഒക്ടാകോര്‍ പ്രോസസര്‍ ഫോണെന്നാണ് കാന്‍വാസ് എക്‌സ്പ്രസ്2നെ മൈക്രോമാക്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 4.42 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ആണെങ്കിലും ഡിസ്‌പ്ലേയുടെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 ആണ് ഉപയോഗിച്ചിരിക്കുന്നതെന്നുള്ളതും പ്രധാന ക്യാമറയ്ക്ക് ഓംനിവിഷന്‍ സെന്‍സറും ഇരട്ട എല്‍ഇഡി ഫ്‌ലാഷുകളുമുണ്ടെന്നുള്ളതാണ് പ്രത്യേകത.

ഇരുവശവും കറുത്തനിറത്തിലുള്ള ഫോണിന് സ്വര്‍ണ്ണ നിറത്തിലുള്ള അരികുകള്‍ പ്രത്യേക സൗന്ദര്യം നല്‍കുന്നു. 9 മണിക്കൂര്‍ സംസാരസമയവും 393 മണിക്കൂര്‍വരെ സ്റ്റാന്റ് ബൈ സമയവും വാഗ്ദാനം ചെയ്യുന്ന ഫോണില്‍ 2500 എം എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമായിരിക്കും കാന്‍വാസ് എക്‌സ്പ്രസ്2ന്റെ വില്‍പന. ആദ്യവില്‍പനയ്ക്കുള്ള രജിസ്‌ട്രേഷന്‍ ജൂലൈ 29ന് ആരംഭിച്ച് ഓഗസ്റ്റ് 3 അര്‍ധരാത്രി അവസാനിക്കും. ഓഗസ്റ്റ് 4ന് അതിവേഗ വില്‍പ്പന (ഫ്‌ലാഷ് സെയില്‍) വഴിയാകും എക്‌സ്പ്രസ്2ന്റെ വില്‍പന.





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.