Latest News

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവവിന് സമാപനം; കാസര്‍കോട് ഡിവിഷന്‍ വീണ്ടും ജേതാക്കള്‍

മഞ്ചേശ്വരം:[www.malabarflash.com] സ്പതഭാഷകള്‍ സംഗമം തീര്‍ക്കുന്ന തുളുനാടന്‍ ഇശല്‍ മണ്ണിന് ധാര്‍മിക കലയുടെ പുതിയ ഈണവും താളവും പകര്‍ന്ന് ഇരുപത്തി രണ്ടാമത് ജില്ലാ സാഹിത്യോത്സവിന് ആവേശോജ്ജല സമാപനം.

മാപ്പിള കലകളുടെ പാരമ്പര്യ തനിമയും സാംസ്‌കാരിക സാമ്രാജ്യത്വത്തിനെതിരെ ധാര്‍മിക രോഷവും ജ്വലിക്കുന്ന നാക്കും തൂലികയുമായി കൊച്ചു പ്രതിഭകള്‍ സദസ്സിനെ കയ്യിലെടുത്തു.

ജില്ലയിലെ ആറ് ഡിവിഷനുകളില്‍ നിന്നായി ആയിരത്തോളം മത്സാര്‍ഥികളാണ് രണ്ട് ദിനങ്ങളിലായി നടക്കുന്ന ധാര്‍മിക കലാ മാമാങ്കത്തിനായി കുമ്പള ശാന്തിപ്പള്ളയില്‍ സംഗമിച്ചിരുന്നത്. മത്സരത്തില്‍ കാസര്‍കോട് ഡിവിഷന്‍ തുടര്‍ച്ചയായ അഞ്ചാമതും ഒന്നാം സ്ഥാനം സ്വന്തമാക്കി. ഉദുമ ഡിവിഷന്‍ രണ്ടും ബദിഡഡുക്ക ഡിവിഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാസര്‍കോട് ഡിവിഷനിലെ അമാന്‍ കുന്നില്‍ കലാ പ്രതിഭയായി.

സമാപന സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹമാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ല്യാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ ഹൈദ്രൂസി, റഫീഖ് സഅദി ദേലമ്പാടി, സുലൈമാന്‍ കിരവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, സഖാഫി മണ്ടമ, ഗുണാജെ ഇബ്രാഹിം ദാരിമി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, സിദ്ധീഖ് സഖാഫി ആവളം, കന്തല്‍ സൂപ്പി, സൈനി, ദുബൈ സിറാജ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് ഈശ്വര മഗലം , ബശീര്‍ പുളിക്കൂര്‍, മുനീര്‍ അഹ്ദല്‍ തങ്ങള്‍, സിദ്ധീഖ് പി കെ നഗര്‍ വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.
പത്ത് വേദികളിലായി 102 ഇനങ്ങളില്‍ ആയിരത്തോളം പേരാണ് 10 വേദികളിലായ് നടന്ന മത്സരത്തില്‍ മാറ്റുരച്ചത്. വരുന്ന 28,29 ന് കോഴിക്കോട് മര്‍കസില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവോടെ ഈ വര്‍ഷത്തെ സാഹിത്യോത്സവ് പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിക്കും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.