Latest News

സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കാസര്‍കോട്: [www.malabarflash.com] ഇന്ത്യയുടെ 69-ാമത് സ്വാതന്ത്ര്യദിനം ജില്ലകളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


ബദിയടുക്ക കണ്ണിയത്ത് ഉസ്താദ്ഇസ്ലാമിക്ക് അക്കാദമിയില്‍ സ്വാതന്ത്ര ദിനാഘോഷവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.

മൊയ്‌നുദ്ധീന്‍ ജിസ്തി ഹുദവി അധ്യക്ഷത വഹിച്ചു. അക്കാദമി മാനേജര്‍ ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു.സമദ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
ഹസന്‍ ഹുദവി തലങ്കര ക്വിസ്സ് കിസ്സ് മല്‍സരത്തിന് നേത്രത്വം നല്‍കി. സക്കീര്‍ ബദിയടുക്ക, ലത്തീഫ്, ഇബ്രാഹിം, സാജിദ് ശിഹാബ് കെടഞ്ചി, ഹാമിദ് ബെളിഞ്ച, റിയാസ് കുംബടാജെ, മുഹ്‌സിന്‍ പൈക്ക, ഫൈസല്‍ നെല്ലിക്കട്ട സംബന്ധിച്ചു.ഷെരീഫ് ഹുദവി സ്വാഗതവും അര്‍മാന്‍ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
**********

വോര്‍ക്കാടി: എസ് വൈ എസ്, എസ് എസ് എഫ്, പൊയ്യത്തുബയല്‍ യൂനിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 69ാം സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
എസ് വൈ എസ് ചെയര്‍മാന്‍ അബൂബക്കര്‍ കണക്കുര്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ലത്വീഫ് സഅദി പ്രാര്‍ത്ഥന നടത്തി. എസ് എസ് എഫ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ സ്വാതന്ത്ര്യദിനം സന്ദേശ പ്രഭാഷണം നടത്തി. ജമാഅത്ത് ട്രഷറര്‍ മുഹമ്മദ് അസനബയല്‍, അബ്ദുല്‍റഹ്മാന്‍ സഖാഫി പാറ, സലാം മദനി താമാര്‍, ഹുസൈനാര്‍ ഹസനബയല്‍, അബ്ദുല്‍ ഗഫൂര്‍ കെ. കെ, മുഹമ്മദ് ഹനീഫ് സഖാഫി, മൊയ്തീന്‍ ലത്വീഫി, അബ്ദുല്‍ ഗഫൂര്‍ കെ. കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹനീഫ പി. കെ. സ്വാഗതവും ഇര്‍ഫാന്‍ അസനബയല്‍ നന്ദിയും പറഞ്ഞു.
**********


ചെമ്മനാട്: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപകരെയും രക്ഷിതാക്കളെയും മറ്റു മുതിര്‍ന്നവരെയും ആദരിക്കാനും ബഹുമാനിക്കാനും പുതിയ തലമുറ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശമായി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സ്‌കൂള്‍ മാനേജര്‍ സി.എല്‍. ഹമീദ് ആഹ്വാനം ചെയ്തു. 

രാജ്യത്തിന്റെ ഭാവി വരും തലമുറയിലെ യുവാക്കളാണ് തീരുമാനിക്കേണ്ടതെന്ന പഴയ ആശയം മാറ്റി ജീവിക്കുന്ന ഇന്നത്തെ പുതു തലമുറ അത് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ അച്യുതന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. എ.എസ്.എച്ച്. അബ്ദുല്‍ അസീസ്, നൗഷാദ് ആലിച്ചേരി, യു.എം. അഹമ്മദലി, പി.എം. അബ്ദുള്ള, ശ്രീമതി സാഹിറ, നജീറ, സി.എച്ച്.സാജു, ഹനീഫ്, സമീര്‍, സി.എല്‍.സഹീര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

സ്‌കൂള്‍ ലീഡര്‍ ശിവാനി സ്വാഗതവും ശൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു. വിവിധ പരിപാടികള്‍ക്ക് കെ.പി.ലത ടീച്ചര്‍ നേത്രത്വം നല്‍കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
*********

കോളിയടുക്കം ജി.യു.പി.എസിലെ സ്വാതന്ത്ര്യദിനാഘോഷം

കോളിയടുക്കം ജി.യു.പി.എസിലെ സ്വാതന്ത്ര്യദിനാഘോഷം

ചിസ്‌കോ ചിറമ്മലിന്റെ സ്വാതന്ത്ര ദിനാഘോഷം


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.