Latest News

പ്രകടന പത്രികയിലെ മുഖ്യ വിഷയം ഉദുമയിലെ ബസ്സ് സ്റ്റാന്‍ഡ് സമുച്ഛയമെന്ന് യുഡിഎഫ് ചെയര്‍മാന്‍



“ത്രിതലം” എന്ന പംക്തിയില്‍ 'ഇത് ഉദുമയുടെ വഴിയോരക്കാഴ്ച' എന്ന തലക്കെട്ടോടെ കഴിഞ്ഞ ആഴച് വന്ന ലേഖനത്തെ പരാമര്‍ശിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യക്തികള്‍, സംഘടനകള്‍ പ്രതികരണങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഇവ ചര്‍ച്ചയായി.[www.malabarflash.com]

ചെറുവത്തൂരിന്റെ ഇന്നത്തെ പട്ടണം ഉടലെടുത്തത് തന്നെ പട്ടണ മദ്ധ്യത്തില്‍ അവര്‍ക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞ ബസ്സ്റ്റാന്റ് സമുച്ഛയത്തിന്റെ ഫലമായാണെന്നും, അതിവേഗം വളരുകയാണ് ആ പട്ടണമെന്നും ഉദുമയിലും വേണം ഇത്തരം വികസനമെന്ന ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെറുവത്തൂരില്‍ ബസ്സ്റ്റാന്റ് സമുച്ഛയംവരുന്നുവെന്നു കേട്ട കാലം മുതല്‍ തുടങ്ങിയ മോഹങ്ങളില്‍ ഇന്നും ഇവിടെ വെളിച്ചമെത്തിച്ചേര്‍ന്നിട്ടില്ല.

ചെര്‍ക്കളം അബുദുള്ള തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രിയായിരിക്കെയാണ് കണ്ണൂരില്‍ പുതിയ ബസ്സ്റ്റാന്റ് സമുച്ഛയം വന്നത്. ഏറെ ഏതിര്‍പ്പുകളും വിവാദങ്ങളും കടന്നു കൂടിയെങ്കിലും ബസ് സ്റ്റാന്‍ഡ് വന്നതോടു കൂടി “ചെര്‍ക്കളം” എന്ന ഗ്രാമം പട്ടണമായി മാറിയതു പോലെ കണ്ണൂരിന്റെ മുഖച്ഛായയും ആകെ മാറി. കാസര്‍കോട് പുതിയ ബസ്റ്റാന്റ് വന്നതോടെയാണല്ലോ കുടുസ്സായി കിടന്നിരുന്ന പട്ടണത്തിന് വ്യാപ്തി കൂട്ടിക്കിട്ടിയത്. ഇന്ന് അവിടെ കോടതി വരെ പ്രവര്‍ത്തിക്കുന്നു.

ഉദുമയിലും വേണം ഇതുപോലെയുള്ള ആധുനിക സൗകര്യങ്ങളെന്ന ജനത്തിന്റെ ആഗ്രഹം ഇപ്പോള്‍ വൈറലായി തീര്‍ന്നിരിക്കുന്നു. ടൗണിനു തൊട്ടു പിറകിലായി, വീശാലമായ ഓഡിറ്റോറിയം, അയ്യപ്പ ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളോടെയുള്ള “ഉദുമാ വയല്‍ക്കരയില്‍ ഇത് നിര്‍മ്മിക്കാ നാവശ്യമുള്ള സൗകര്യങ്ങളുണ്ട്. വാടക കെട്ടിടത്തില്‍ കഴിയുന്ന സബ് രജിസ്റ്റാര്‍, ഇലക്ട്രിക് സെക്ഷന്‍ ഓഫീസ, പോസ്റ്റ് ഓഫീസ്, മാവേലി സ്റ്റോര്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഈ സമുച്ഛയത്തിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ കഴിയും. [www.malabarflash.com]

ഉദുമ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനം ഇവിടെയാണ്. കര്‍ണാടക അതിര്‍ത്ഥിക്ക് അരികു വരെ അധികാരപ്പെടുത്തിയ സബ്.രജിസ്റ്റാര്‍ ഓഫീസ്, ഇലക്ട്രീക്ക് മേജര്‍ സെക്ഷന്‍ ഓഫീസ്, ചിരപുരാതനങ്ങളായ ക്ഷേത്രങ്ങള്‍, കോട്ടിക്കുളം ജുമാമസ്ജീദ്, തുടങ്ങി ഉദയമംഗലവും, പാലക്കുന്ന് ഈഴവ, തിരൂര്‍ മുച്ചിലോട്ട് കഴകം, പൂമാല ഭഗവതീക്ഷേത്രം, മല്‍സ്യ വില്‍പ്പന വിപണന കേന്ദ്രം ഇവയുടെയൊക്കെ ആസ്ഥാനം ഉദുമ കേന്ദ്രീകരിച്ചാണ്.

കോട്ടിക്കുളം റെയില്‍വ്വേയില്‍ പരശുരാം എക്‌സപ്രസ് നിര്‍ത്തണമെങ്കില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ചിലവാകുന്ന സ്റ്റേഷനായി മാറണമെന്ന് റെയില്‍വ്വേ. പക്ഷെ എങ്ങനെ സാദ്ധ്യമാകും? ഇവിടെക്ക് എത്തിച്ചേരണമെങ്കില്‍ പലര്‍ക്കും രണ്ടും മുന്നും ബസ്സുകള്‍ മാറിക്കേറണം. ജില്ലയിലെ പ്രമുഖങ്ങളായ ഓഡീറ്റോറിയങ്ങള്‍ ഇവിടെയാണ്. [www.malabarflash.com]

ഏറ്റവും കൂടുതല്‍ പരിപാടികളും സാംസ്‌കാരിക പദ്ധതികളും ഉദുമയില്‍ കേന്ദ്രീകരിക്കുന്നു. ടുറിസം വികസനത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന കാപ്പില്‍ ബീച്ചും, താജ് അടക്കമുള്ളവരുടെ റിസോര്‍ട്ടുകളും മറ്റും ഉദുമയിലാണ്. പാലക്കുന്നിലെ ഭരണി മഹോല്‍സവവും തൃശൂര്‍ വീട്ടാല്‍ പിന്നെ ഏറെ പ്രാധാന്യത്തോടെയുള്ള വെടിക്കെട്ടും ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാടും ലോകോത്തര പ്രശസ്തി നേടിയവയാണ്.

അടിസ്ഥാന വികസനത്തിന്റെ ഭാഗമായി മലാംകുന്നിലും, കാപ്പിലും ആറാട്ടു കടവിലും മറ്റുമായി ഉയര്‍ന്നതരം സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള റോഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. നാടാകെ മാറിയെങ്കിലും സാധാരണക്കാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ ഇപ്പോഴും മൗനം.

ആവശ്യത്തിന് കിഴക്കന്‍ ബസ്സില്ലാത്തതിന്റെ പരാതി ഇപ്പോഴും ഇരുട്ടില്‍. ആളുകള്‍ക്ക് രണ്ടും മുന്നും ബസ്സുകള്‍ താണ്ടിയാലെ ഉദുമയിലേക്ക് എത്താന്‍ കഴിയുന്നുള്ളു. ഒരു ബസ്സ് വേയിറ്റിങ്ങ് ഷെഡുള്ളത് തകര്‍ന്നു വീഴാറായിരിക്കുന്നു. പൊതു മൂത്രപ്പുരയുള്ളതും ചുവപ്പു നാടയില്‍.[www.malabarflash.com]

ഹൈവേ വികസനത്തിന്റെ പേരില്‍ മരങ്ങള്‍ വെട്ടിമാറ്റപ്പെട്ടതോടെ ഒരു മറവു പോലുമില്ലതായി. ദൂരെനിന്നും എത്തുന്ന സ്ത്രീകള്‍ക്കു വൈകിട്ടു വീട്ടിലെത്തും വരെ കാര്യ സാദ്ധ്യത്തിനു മാര്‍ഗമില്ലാത്തതു പോലൂള്ള സംഗതികളൊന്നും ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് ഗൗനിക്കുന്നില്ല. എല്‍.ഡി.എഫിന്റെ ബോര്‍ഡ് ഇവിടം മുനിസിപ്പാലിറ്റിയായി ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

“ഇനിയും ഇങ്ങനെ വിട്ടാല്‍ മതിയാവില്ലെന്ന് പ്രതികരണക്കുറിപ്പുകള്‍ അറിയിക്കുന്നവര്‍ കക്ഷി രാഷ്ട്രീയ ഭേതമന്യേ പറയുന്നു.

വരാനിരിക്കുന്ന ഗ്രാമപഞ്ചായത്ത്, നിയമ സഭാ തെരെഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് യുഡിഎഫ്. പടിവാതില്‍ക്കല്‍ വന്നെത്തി നില്‍ക്കുന്ന പഞ്ചായത്തു തല തെരെഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമ്പോള്‍ ഉദുമയിലെ ബസ്സ്റ്റാന്റ് സമുഛയം മുഖ്യ വികസന അജണ്ടയാരിക്കുമെന്ന് യു.ഡി.എഫ് പഞ്ചായത്ത് തല ചെയര്‍മാന്‍ മുഹമ്മദ് അലി അറിയിച്ചു.

ഉദുമയ്ക്കു വേണ്ടി “ഉദുമക്കാര്‍”, “ഉദുമകൂട്ടായ്മ” തുടങ്ങിയ വാട്ടസപ്പ് ഗ്രൂപ്പുകള്‍ സജീവങ്ങളാണ്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകള്‍ ഉദുമയുടെ സമഗ്രവികസനം ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.[www.malabarflash.com] 





Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.