പൊന്‍കുന്നം:[www.malabarflash.com] അമിതവേഗത്തിലെത്തിയ ക്വാളിസ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. ചിറക്കടവ് കാരക്കാമറ്റം കുന്നപ്പള്ളില്‍ റിട്ടയേഡ് അധ്യാപകന്‍ മാത്യുവിന്റെ മകന്‍ സാബിന്‍ (46), ഭാര്യ റിറ്റി (42) എന്നിവരാണു മരിച്ചത്.
പാലാ- പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ക്ഷേത്രത്തിനും ഗുരുമന്ദിരത്തിനുമിടയില്‍ വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ചേര്‍പ്പുങ്കല്‍ ഉണ്ണിമിശിഹാ പള്ളിയില്‍ പോയി മടങ്ങിവരികയായിരുന്നു ദമ്പതികള്‍.
പൊന്‍കുന്നത്തുനിന്ന് ഇളങ്ങുളത്തേക്കു പോവുകയായിരുന്ന ക്വാളിസ് നിയന്ത്രണംവിട്ട് വട്ടംതിരിഞ്ഞ് എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സാബിന്‍ ഓടയിലേക്കും റിറ്റി ഓടയുടെ സ്ലാബിലേക്കും തെറിച്ചുവീണു. ഈ സമയം റോഡരികില്‍ മണല്‍ വാരുകയായിരുന്ന രണ്ടു തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടു.
ക്വാളിസ് വാന്‍ അമിതവേഗത്തിലാണു വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്നയുടന്‍ ക്വാളിസില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ദമ്പതികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാബിന്‍ മാത്യു യാത്രാമധ്യേ മരിച്ചു. റിറ്റിയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
കാഞ്ഞിരപ്പള്ളിയില്‍ മുമ്പ് സ്‌പെയര്‍പാര്‍ട്‌സ് കട നടത്തി വരികയായിരുന്ന സാബിന്‍ മാത്യു, നിലവില്‍ സജീവമായി കാര്‍ഷിക രംഗത്തായിരുന്നു.
റിറ്റി തൊടുപുഴ മാനത്തൂര്‍ കണിയാരില്‍ കുടുംബാംഗം. മക്കള്‍: എലിസബത്ത് (സിഎംഎസ് കോളജ്, കോട്ടയം), റോസ് മേരി (അച്ചു, ആറാം ക്ലാസ് വിദ്യാര്‍ഥിനി), മെല്‍ബിന്‍ (ടിറ്റു, നാലാം ക്ലാസ് വിദ്യാര്‍ഥിനി). പൊന്‍കുന്നം സിഐ ആര്‍. ജോസ്, എസ്‌ഐ എം.കെ. ഷെമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് മേല്‍നടപടിസ്വീകരിച്ചു.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment