Latest News

മക്കയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 52 പേര്‍ മരിച്ചു

മക്ക:[www.malabarflash.com] മക്കയില്‍ ഹറം വികസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ക്രെയിന്‍ തകര്‍ന്നുവീണ് നിരവധിപേര്‍ മരിച്ചു. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 52 പേര്‍ മരിച്ചുവെന്ന് സൗദി സിവില്‍ ഡിഫന്‍സ് അതോറിറ്റിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു.

ഹജ്ജ് തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്ന മക്കയില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലാണ് ക്രെയിന്‍ തകര്‍ന്നുവീണത്. ഹറമിലെ ബാബു സഫാ, ബാബു ഉംറ എന്നിവയ്ക്കിടയിലെ പ്രദേശത്ത് വൈകീട്ട് 5.30 ഓടെ ആയിരുന്നു അപകടം.


പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. അപ്പോഴേക്കും ജുമുഅ നിസ്‌കാരം കഴിഞ്ഞ് ഹാജിമാര്‍ മിക്കവരും താമസ സ്ഥലങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പൊടിക്കാറ്റിനുശേഷം ഇടിയോടുകൂടിയ മഴയും ഉണ്ടായി. മഴ തുടരുകയാണ്. വിശുദ്ധ ഹജ്ജിന് പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെ കാലാവസ്ഥയിലുണ്ടായ മാറ്റം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഉഷ്ണകാലം തീരുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പൊടിക്കാറ്റെന്നാണ് നിരീക്ഷണം.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.