Latest News

ഹാജിമാര്‍ മിനായില്‍; പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി

മക്ക[www.malabarflash.com]: ‘ദൈവവിളി കേട്ട് ഞങ്ങളിതാ’ എന്ന വിശ്വാസിലക്ഷങ്ങളുടെ തല്‍ബിയത്ത് വിളികളില്‍ മിനാ തമ്പുകളുണര്‍ന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കമായി. മക്കയിലെ താമസസ്ഥലങ്ങളില്‍നിന്ന് വിശുദ്ധ തീര്‍ഥാടനത്തിനുള്ള ഇഹ്റാം കച്ചയണിഞ്ഞ് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ താളത്തില്‍ ചൊല്ലി തമ്പുകളുടെ മഹാനഗരിയായ മിനായിലേക്ക് തിങ്കളാഴ്ച വൈകീട്ടു മുതല്‍ തീര്‍ഥാടകര്‍ അണമുറിയാതെ നീങ്ങി.

മദീന വഴിയത്തെിയവരും സൗദിയില്‍നിന്നുള്ള ഹാജിമാരും ഹറമിലത്തെി ത്വവാഫ് നിര്‍വഹിച്ച് മിനായിലേക്ക് നീങ്ങി. ദുല്‍ഹജ്ജ് എട്ടിന് ഉച്ചക്കു മുമ്പായി തമ്പുനഗരത്തില്‍ ഇടംപിടിക്കാന്‍ തലേന്നാള്‍തന്നെ വിവിധ രാജ്യങ്ങളുടെ ഹജ്ജ് മിഷനുകള്‍ മിനാപ്രയാണം തുടങ്ങിയിരുന്നു. 

ഇനിയുള്ള അഞ്ചു നാളുകള്‍ മിനായിലും അനുബന്ധ ഇടങ്ങളിലുമായി തീര്‍ഥാടകര്‍ ആരാധനകളും അനുഷ്ഠാനങ്ങളുമായി കഴിച്ചുകൂട്ടും. ബുധനാഴ്ച പ്രഭാതനമസ്കാരത്തിനു ശേഷം അറഫ സംഗമത്തിനു തിരിക്കുന്ന ഹാജിമാര്‍ വൈകീട്ട് മുസ്ദലിഫയിലത്തെി രാപ്പാര്‍ത്ത് വീണ്ടും മിനായില്‍ തിരിച്ചത്തെും.
ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും തിങ്കളാഴ്ച വൈകീട്ടുതന്നെ തീര്‍ഥാടകരെ മിനായിലത്തെിച്ചു തുടങ്ങി.  കേരളത്തിലെ മുഴുവന്‍ ഹാജിമാരും തയാറെടുത്തുകഴിഞ്ഞെന്നും ആശുപത്രിയിലുള്ള ഒരാളൊഴികെ എല്ലാ ഹാജിമാരും മിനായിലത്തെുമെന്നും മലയാളി വളന്‍റിയര്‍ ക്യാപ്റ്റന്‍ പി.ടി. മുഹമ്മദ് ഹനീഫ അറിയിച്ചു. 

മക്കയില്‍ ചൂടിനു ശമനം വന്നിട്ടില്ല. മിനാ തമ്പുകള്‍ക്കിടയില്‍ ചൂടിന് ശമനം പകരാന്‍ ശീതജലം സ്പ്രേചെയ്യുന്ന 960 ഫാനുകള്‍ ഘടിപ്പിച്ചു. അറഫ മുതല്‍ മുസ്ദലിഫ വരെ ഇത്തരത്തിലുള്ള 2545 ഫാനുകള്‍ വേറെയും സജ്ജീകരിച്ചിട്ടുണ്ട്.

മിനായില്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമായ ഹജ്ജ് അന്തരീക്ഷം ഒരുക്കുന്നതിന് സൗദി സായുധസേന സ്ഥലത്തത്തെി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കനത്ത മഴ, വെള്ളപ്പൊക്കം പോലെയുള്ള അടിയന്തരഘട്ടങ്ങള്‍ നേരിടാനും രോഗബാധിതരാകുന്ന തീര്‍ഥാടകര്‍ക്ക് അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കാനും അനിഷ്ടസംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും വിപുലമായ സജ്ജീകരണങ്ങളുമായാണ് സായുധസേന പുണ്യനഗരിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.




Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.