ന്യൂഡല്‍ഹി:[www.malabarflash.com] സുദീര്‍ഘമായ പ്രണയത്തിന്റെ ഇന്നിംഗ്‌സിന് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു. കാമുകി ഗീതാ ബസ്രയെയാണ് മിന്നു ചാര്‍ത്തി ജീവിത ഇന്നിംഗ്‌സില്‍ ഹര്‍ഭജന്‍ കൂടെക്കൂട്ടന്നത്. വരുന്ന ഒക്‌ടോബര്‍ 29 ന് പഞ്ചാബിലാണ് വിവാഹം. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്നത്.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹര്‍ഭജന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. ലണ്ടനിലുള്ള ഗീതയുടെ ബന്ധുക്കള്‍ ഉടന്‍ എത്തും. മുംബൈയിലെ പ്രശസ്തരായ രണ്ടു ഡിസൈനര്‍മാരാണ് ഗീതയുടെ വിവാഹ വസ്ത്രം തയാറാക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സത്കാരം ഡല്‍ഹിയിലാണ് ഒരുക്കുന്നത്. ബോളിവുഡ് നടിയും മോഡലുമായ ഗീതാ ബസ്രയുമായി ഹര്‍ഭജന്‍ വളരെ നാളുകളായി പ്രണയത്തിലായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment