Latest News

ബാങ്ക് കവര്‍ച്ച കുട്ടിക്കള്ളന് പ്രേരണയായത് ‘ക്രേസി ഗോപാലന്‍

ചെറുപുഴ: [www.malabarflash.com] ചെറുപുഴ എസ്.ബി.ടി ബാങ്കിന്റെ എ.ടി. എമ്മില്‍ കവര്‍ച്ചക്ക് ശ്രമിച്ച് പ്രതി പിടിയില്‍ ആയതോടെ മലയോരത്തെ ഞെട്ടിച്ചുകൊണ്ട് നടക്കുന്ന മോഷണ പരമ്പരകള്‍ക്ക് വിടുതല്‍ ആകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

അതിനിടെ സംഭവത്തില്‍ കുട്ടി കള്ളന്‍ അറസ്റ്റില്‍ ആയതോടെ ഒരു വിവാദത്തിനും മലയോരത്ത് തുടക്കമായി. ആദ്യം ആഗസ്റ്റ് 16 ന് രാത്രി പ്രാപ്പൊയില്‍ മില്‍മ ഓഫീസ് കുത്തിത്തുറന്ന് 12500 മോഷണം നടത്തിയിരുന്നു. അന്ന് തന്നെ മോഷണം നടന്ന പാടിയോട്ടുചാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രാപ്പോയില്‍ ശാഖയില്‍ നിന്നും ഒന്നും മോഷണം പോയില്ല എന്നാണു ബാങ്ക് അധികൃതര്‍ അറിയിച്ചത്.
ലോക്കര്‍ തുറക്കാന്‍ മോഷ്ട്ടാവിനു സാധിക്കാത്തതാണ് കാരണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ പക്കല്‍ നിന്നും 11 പവനോളം കവര്‍ന്നിരുന്നതായി പോലീസ് കണ്ടെത്തി. ഈ സ്വര്‍ണ്ണം പയ്യന്നൂരിലെ ഒരു ജ്വല്ലറിയില്‍ ഒരു ഭാഗം വില്‍ക്കുകയും ഒരു ഭാഗം പണയം വെക്കുകയും ചെയ്തതായി കണ്ടെത്തി. ബാങ്ക് അധികൃതര്‍ പറയുന്നത് തങ്ങള്‍ പിന്നീടാണ് സ്വര്‍ണ്ണം നഷ്ടപെട്ടതായി തങ്ങള്‍ക്ക് മനസിലായതെന്നാണ്. 

ബാങ്കുകാര്‍ പറയുന്നതില്‍ പോരുത്തകേട് ഉണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇവരുടെ ഉത്തരവാദിത്തമില്ലായ്മയാണ് സ്വര്‍ണ്ണം നഷ്ടപ്പെടാന്‍ കാരണമത്രേ. ആദ്യം നടത്തിയ മോഷണത്തില്‍ 11 പവനോളം പവന്‍ സ്വര്‍ണ്ണം തനിക്ക് ലഭിക്കുകയും എന്നാല്‍ ഒന്നും നഷ്ടപെട്ടില്ലെന്ന ബാങ്കുകാരുടെ നിലപാടും വീണ്ടും ഈ ബാങ്കിലും സമീപത്തെ ബാങ്കിലും കയറാന്‍ യുവാവിനു പ്രേരണയായി. 

സിനിമകള്‍ ആളുകളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനും തെളിവാണ് ഈ കുട്ടിക്കള്ളന്റെ പ്രവര്‍ത്തികള്‍. ദിലീപ് സിനിമയായ ക്രേസി ഗോപാലന്‍, പ്രിഥ്വിരാജ് നായകനായ റോബിന്‍ഹുഡ് എന്നീ സിനിമകള്‍ ആണ് മോഷണത്തിന് പ്രചോദനമായത്. ഈ സിനിമകള്‍ നിരവധി തവണ കണ്ടിട്ടാണ് മോഷണം ആസൂത്രണം ചെയ്തത്. 

ആഡംബര ജീവിതം നയിക്കാന്‍ പണം കണ്ടെത്താന്‍ എളുപ്പമാര്‍ഗ്ഗമായാണ് മോഷണം തിരഞ്ഞെടുത്തത്. ആദ്യം മോഷണം നടത്തി കിട്ടിയ പണം ഉപയോഗിച്ച് കാഞ്ഞങ്ങാടുനിന്ന് കാര്‍ വാങ്ങിയിരുന്നു. ഇതിന്റെ ബാക്കി പണം നല്‍കാനാണ് വീണ്ടും മോഷണത്തിനിറങ്ങിയത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.