Latest News

ഇനിയും വേണോ ശവശരീരങ്ങള്‍

സ്ലാമിക തീവ്രവാദത്തിന്റെ ആപത്കരമായ മുഖമാണ് ഐ.എസ്. അവര്‍ക്ക് ഇന്ത്യയിലടക്കം പിടിപാടുണ്ട്. മുസ്ലീം തീവ്രവാദം കുത്തിവെച്ച് ഇന്ത്യന്‍ മുസ്ലീം സഹോദരങ്ങളെ ഭീകരവാദികളാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ് ഐ. എസ് പോലുള്ള ഭീകരഗ്രൂപ്പുകള്‍.

മോദി അധികാരത്തില്‍ വന്നതും ഇന്ത്യയെ ലോകത്തിന്റെ നെറുകില്‍ പ്രതിഷ്ഠിക്കുന്നതും അവര്‍ക്ക് പൊറുക്കുന്നില്ല. 72ല്‍പ്പരം രാജ്യങ്ങളില്‍ അവരുടെ ജിഹാദ് നടപ്പിലാകുന്നുണ്ട്. ഭാരതത്തില്‍ അവര്‍ക്ക് കടന്നുവരാന്‍ അവസരം പരിമിതപ്പെടുന്നതിന്റെ കാരണം മതേതര ജനാധിപത്യ മൂല്യങ്ങളുടെ ഉദയസൂര്യന്മാര്‍ ഇവിടെ കത്തിജ്വലിക്കുന്നതു കൊണ്ടാണ്. അഥവാ ഇന്ത്യ ഒരു സമ്പുര്‍ണ മതനിരപേക്ഷ രാജ്യമാകാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ്.

ഈ പാരമ്പര്യം ഇവിടെ നിലനിര്‍ത്താന്‍ പാടുപെടുന്നത് ഇവിടുങ്ങളിലെ സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തകര്‍ അടക്കമുള്ള പൊതുസമൂഹത്തിന്റെ കൂട്ടായ്മയാണ്. ഇന്ത്യ ഭീകരവാദികള്‍ക്ക് നിരങ്ങാന്‍ സാധിക്കാത്തതിന്റെ പൊരുള്‍ അതാണ്. എന്നിട്ടു പോലും ഇന്ത്യയില്‍ നിന്നും ചാവേറാകാന്‍ യുവതിയുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഐ.എസിന് കഴിയുന്നു. ആന്ധ്രയിലെ കരിം നഗറില്‍ വെച്ച് ഭീകര പരിശീലനത്തിനു ശേഷം രാജ്യം വിടാന്‍ തയ്യാറായി നില്‍ക്കുന്ന 40 ഇന്ത്യന്‍ ചുണക്കുട്ടികളെ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്തത് നമ്മുടെ മതേതര രാജ്യത്തിന്റെ വര്‍ഗീയ ഭീകരവാദ വിരുദ്ധ നിലപാടുകള്‍ കൊണ്ടാണ്. ദരിദ്ര സംസ്ഥാനങ്ങളില്‍ അനാഥരെ നിര്‍മ്മിച്ച് രക്ഷിതാക്കള്‍ കൈയ്യൊഴിഞ്ഞു എന്ന് കാണിച്ച് കേരളത്തിലേക്ക് കടത്തി , ഇവിടെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ഒടുവില്‍ പിടിക്കപ്പെട്ടതും, മതേതരത്വത്തിന്റെ നിദാന്ത ജാഗ്രത മുലമാണ്. ഓരോ രാജ്യത്തിനും അവരുടേതായ സംസ്‌കാരമുണ്ടല്ലോ. അവ കുടുതല്‍ ആഴത്തില്‍ പ്രയോഗി?േണ്ടതും പിശകുകള്‍ കണ്ടാല്‍ തിരുത്താനും, നേര്‍വഴിക്കു നടത്താനും ചുമതലപ്പെട്ടവരാണ് എഴുത്തുകാര്‍ അഥവാ കലാസാഹിത്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍.അവരുടെ നിയോഗവും ചുമതലയുമാണല്ലോ അത്്. സാമുഹ്യ മാറ്റത്തിനും സംസ്‌കാരത്തിന്റെ ഉയര്‍ച്ചക്കു വേണ്ടി ഏത്രയെത്ര കൃതികള്‍, നാടകങ്ങള്‍, കവിതകള്‍, സിനിമ, ചിത്രങ്ങളുണ്ടായിട്ടുണ്ട് നമ്മുടെ ഭാരതത്തില്‍. പലതിനേയും നാം അംഗീകാരത്തിന്റെ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.

ഇവിടെ നിന്നു വേണം നാം ലോകോത്തര ഭീകര സംഘടന, അവരുടെ ഖലീഫയായി പ്രഖ്യാപിച്ച അബുബക്കര്‍ അല്‍ ബാഗ്ദിനെ വിലയിരുത്തേണ്ട്ത്. അയാള്‍ പുറപ്പെടുവിപ്പിച്ച ആഹ്വാനം ചെവി കൊണ്ടാണ് മേലേ സൂചിപ്പിച്ച 40 പരിശീലകര്‍ ഇന്ത്യയില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടത്. അതിന്റെ ദൃശ്യങ്ങള്‍ , ക്ലിപ്പുകള്‍ മലയാളത്തിലും തമിഴിലും നാം കണ്ടതാണല്ലോ. “യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍” എന്നാല്‍ വര്‍ഗീയ വിഷം ഉല്‍പ്പാദിപ്പിക്കുന്ന നിരവധി ഭീകര സംഘനകളുടെ കൂട്ടായ്മയാണ്. കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഹര്‍?ത്ത്-ഉള്‍ അന്‍സാര, ഹിസ്ബുള്‍ മുജാഹിദ്, അല്‍ബരാക്ക്, തെല്‍ബാദര്‍, അഖ്വാ-ഉള്‍ മുസല്‍മാന്‍ (മുസ്ലീം ബദര്‍ഹുഡ്) തെഹിക്-ഇ-മുജാഹിദ് ഇങ്ങനെ മതത്തിന്റെ പേരില്‍ ഇന്ത്യയെ വെട്ടിമുറിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഏത്രയെത്ര സംഘടനകള്‍. പാക്ക് പ്രധാനമന്ത്രി നവാസ് ഷെറിവിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍, സൗഹൃദം പങ്കിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍തിരിക്കാതെ ഇനി എനിക്കാ വിശ്രമമില്ലെന്ന് പരസ്യമായി പറഞ്ഞ സലാഹുദ്ദീനെ മറന്നോ? ഇന്ത്യയോട് പറ്റില്ല, അമേരിക്കയിലെ ബറാക്ക് ഒബാമയോടാണ് അവര്‍ ഇന്ത്യന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അവിടെ നിന്നുമാണ് ഉറപ്പുകള്‍. കാശ്മീരിലെ തര്‍ക്ക പ്രദേശത്ത് അടിക്കടി ഐ.എസ് പതാകയോടൊപ്പം പാക്കിസ്ഥാന്‍ കൊടി ഉയര്‍ത്തുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ ഏത് ഇന്ത്യക്കാരനാണ് സാദ്ധ്യമാവുക.

ഇന്ത്യന്‍ ദേശസ്‌നേഹത്തിന്റെ അഖണ്ഡതയുടെ കൊടിക്കും ലോകത്തിനു മുകളില്‍ ഏറ്റവും ഉയരത്തില്‍ പാറിപ്പറപ്പിക്കാന്‍ ചുമതലപ്പെട്ട സാംസ്‌കാരിക നായകരെ , എഴുത്തുകാരെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക മഹാത്മാ ഗാന്ധിയേയാണ്. ദേശസ്‌നേഹത്തിന്റെ അഗ്നിയില്‍ ലയിച്ച് എഴുത്തിന്റെ ആവി പകര്‍ന്നു തന്ന ധീര ദേശാഭിമാനിയാണല്ലോ ടാഗോര്‍. ഭാരതത്തിന്റെ സംസ്ക്കാരം ഇതിഹാസ ചരിത്രമാക്കി കോടാനുകോടികളെ വായിച്ചു പഠിക്കാന്‍ പ്രേരിപ്പിച്ച മഹാഭാരതം, ഗീത, രാമായണം ഇവയില്‍ തുളുമ്പിയ ദേശസ്‌നേഹം എങ്ങനെ ഓര്‍ക്കാതിരിക്കും. എഴുത്തുകാര്‍ തങ്ങളുടെ രാജ്യത്തിന്റെ സംസ്‌കാരം നിര്‍മ്മിക്കപ്പേടേണ്ടതിന്റെ ചുമതലക്കരാണ്. രാജ്യത്ത് ഇന്നതൊക്കെ പാടില്ല, ഇന്നതേ പാടുള്ളു എന്ന നിലയില്‍ ക്ഷേമാരാഷ്ട്രം പടുത്തുയര്‍ത്തുന്ന രാഷ്ട്ര നിര്‍മ്മാതാക്കുളായ രാഷ്ട്രീയക്കാരെ തിരുത്തേണ്ടതും, ഉപദേശിക്കേണ്ടതും എഴുത്തുകാരന്റെ കര്‍ത്തവ്യമാണ്. രാജ നീതിയുടെ ശരിതെറ്റുകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ ചര്‍ച്ചക്ക് വെച്ച കൃതികളാണല്ലോ രാമായണവും മഹാഭാരതവും. ഇന്ത്യന്‍ സാംസ്‌കാരിക നിര്‍മ്മാണത്തിന്റെ പെരുന്തച്ചന്മാരായിരുന്നു അവര്‍.

ആധുനിക എഴുത്തുകാര്‍ ഇന്ത്യന്‍ സ്വാതന്ത്യത്തിനു മുമ്പും അതിനു ശേഷവും നിരന്തരമായ നിരീക്ഷത്തില്‍, ജാഗ്രതയില്‍ രാജ്യത്തെ വീക്ഷിക്കുന്നുണ്ട്. ലക്ഷോപലക്ഷം കൃതികള്‍, അഭിപ്രായങ്ങള്‍, അഭിപ്രായസ്വാതന്ത്രങ്ങളുടെ അനേക ലക്ഷം കൃതികള്‍, സൃഷ്ടികള്‍ തളിര്‍ത്തു വന്ന ഭുമികയാണ് ഭാരതം. രാജ്യം അവരെ ആദരിക്കാറുണ്ട് . അതിനായി ഒട്ടേറെ ബഹുമതികള്‍ രാജ്യം അനുവദിച്ചിട്ടുണ്ട്. എഴുത്തുകാരന്റെ ഭക്ഷണമാണല്ലോ അംഗീകാരം. എന്തെ ഇന്ന് ഏറ്റവും കൂടുതല്‍ ബഹുമതികള്‍ തീരിച്ചു വാങ്ങിയ പ്രധാനമന്ത്രി മോദിയായി മാറുന്നു? ആരാണ് എന്താണ് അതിനുള്ള കാരണം? രാജ്യം ബഹുമാനപൂര്‍വ്വം നല്‍കിയ അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, ചുമതലകള്‍ വലിച്ചറിയാന്‍, എഴുത്തുകാരന്റെ തലയില്‍ കരിഓയില്‍ ഒഴിക്കാന്‍ എന്തു സാമുഹ്യമാറ്റമാണ് സാംസ്‌കാരിക ഇന്ത്യയില്‍ ഇപ്പോള്‍ ഉണ്ടായത്.

ഭീകരവാദത്തിനെതിരെ, ഹിംസയ്‌ക്കെതിരെ, മതനിരപേക്ഷ കാഴ്ചപ്പാടുകളോടെ ഇന്ത്യയെ ഏതെങ്കിലും മതനിയമത്തിന്റെ ആലയില്‍ തളക്കുന്നതിനെതിരെ, അനാചാര, അന്ധവിശ്വാസങ്ങളെ ഒക്കെ അഭിപ്രായ സ്വാതന്ത്രത്തിന്റെ പാശുപദാസ്ത്രം കൊണ്ട് ദഹിപ്പിക്കുന്നവരാണ് ഇവിടുത്തെ എഴുത്തുകാര്‍. അതിനു മേലാണോ തൃശുലവും, കരിഓയിലും പ്രയോഗിക്കേണ്ടത്. സഹിക്കാന്‍ കഴിയുമോ അത് മതേതര,മതനിരപേക്ഷ ഭാരതത്തിന് . മറ്റുപലതിലുമെന്നതു പോലെ ഭീകരവാദത്തിനും, ഹിംസയ്ക്കും, അന്ധവിശ്വാസങ്ങള്‍, അനാചാരത്തിനുമെതിരെ നിരന്തരം പ്രതികരിക്കുന്നവരാണ് എഴുത്തുകാര്‍.

ജനങ്ങള്‍ ഭാരതമാതാവിന്റെ മക്കള്‍ വോട്ടു ചെയ്ത് മൃഗീയമായി ജയിപ്പിച്ച മോദി സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ചു ഇന്ത്യന്‍ മനസ്സിനെ കീറി മുറിക്കുന്നവര്‍ രാജ്യത്തിന്റെ ശ്രേയസ്സാണോ അതോ ഇതര തീവ്രവാദ മത ചിന്തകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണോ കരി ഓയില്‍ പ്രയോഗത്തിലുടേയും ദാത്രി, ഹരിയാനയിലെ സോണിപ്പത്തില്‍, ഗോഹാനിയില്‍, ബംഗലൂറിലെ ദാവണ്‍ഗിരിയില്‍, കാട്ടിക്കുട്ടിയത്.

ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗിയെ ധബോല്‍ക്കറെ കൊന്നു കളഞ്ഞാല്‍ ഇന്ത്യന്‍ സംസ്‌കാരവും എഴുത്തും തങ്ങളുടെ വഴിക്കു വരുമെന്നാണോ അവര്‍ കരുതുന്നത്. ഗാന്ധിജിയെ കൊന്നിട്ടു പോലും അതു സാദ്ധ്യമായോ? കൊന്നു തള്ളിയാല്‍ രക്ഷപ്പെടുമായിരുന്നുവെങ്കില്‍ ' എനിക്കു വേണ്ടത് മൗനികളേയല്ല, സംസാരിക്കുന്നവരേയാണ്' എന്ന് പറഞ്ഞ് വംശനാശം ലക്ഷ്യമാക്കി അനേക ലക്ഷങ്ങളെ കൊന്ന ഹിറ്റലര്‍ രക്ഷപ്പെടുമായിരുന്നു. സോഷ്യലീസത്തിന്റെ അമിതാനുരാഗി സ്റ്റാലിന്‍ രക്ഷപ്പെടണമായിരുന്നു. സംസാരിക്കുന്നവന്റെ മനസിനെ ആയുധം കൊണ്ട് മുറിപ്പെടുത്തുവാനോ,അഗ്നികൊണ്ട് ദഹിപ്പാനോ ജലം കൊണ്ട് കഴുകാനോ, കാറ്റു കൊണ്ട് അകറ്റാനോ കഴിയില്ലെന്ന ആപ്തവാക്യം നാം ഉപവസിക്കുന്ന ഗീതയില്‍ നിന്നുമാണ്. ലോകം ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്ന, രാജ്യത്തിനു ചുറ്റും ഇഴ ചിമ്മാതെ നിരീക്ഷിക്കുന്ന വിശ്രമരഹിത സമൂഹമാണ് എഴുത്തുകാര്‍. ഇത്തരം കരി ഓയില്‍ പ്രയോഗവും കൊലപാതകങ്ങളും കൊണ്ടൊന്നും ഉന്മൂലനം ചെയ്യാന്‍ കഴിയുന്നതല്ല, സാംസ്‌കാരിക നിര്‍മ്മിതിയെന്ന് പ്രമുഖ എഴുത്തുകാരന്‍ കൂടിയായ ഗാന്ധിജിയെ വെടിവെച്ചിട്ടവര്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല.

സാംസ്‌കാരിക പൈതൃകത്തിന്റെ തണലില്‍ വളര്‍ന്നു വന്ന ഇന്ത്യന്‍ സംസ്‌കൃതിയുടെ വിശപ്പു മാറ്റാന്‍ നിലവിലെ സാംസ്‌കാരിക നായകരെ ഉന്മൂലനം ചെയ്യുക വഴി ഹിറ്റ്‌ലരുടെ പാത പിന്തുടരരുത് മാറി വരുന്ന ഇന്ത്യ.ഇവിടെ കറുത്ത സൂരന്മാര്‍ പിറക്കരുത്. ഭസ്മാസുരന് കിട്ടിയ വരം പോലെ, മതേതര ഇന്ത്യയ്ക്ക് ശാപമേല്‍ക്കരുത് . എഴുത്തുകാരെ കൊന്നൊടുക്കാന്‍ ശ്രമിച്ച് ഒടുവില്‍ സ്വയം തലയില്‍ കൈവെച്ചിരിക്കാനിടവരരുത്. എഴുത്തുകാരന് പ്രവര്‍ത്തിക്കാന്‍ കഴിയാതിടത്ത് ധര്‍മ്മരാജ്യം മരിക്കുകയാണ് ചെയ്യുക. എപ്പോഴാണോ ധര്‍മ്മത്തിന് ക്ഷതവും, അധര്‍മ്മത്തിന് വൃദ്ധിയും ഉണ്ടാവുക, അപ്പോഴെല്ലാം ഞാന്‍ സ്വയം രൂപപ്പെടും എന്ന ഗീതയുടെ മഹത്വവചനം മനസ്സില്‍ തട്ടിയപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റു വന്നതാണ് മോദി. മോദിയെ രാജ്യഭരണമേല്‍പ്പിച്ച ജനതയുടെ മുഖത്താവരുത് നിങ്ങളുടെ കരി ഓയില്‍ പ്രയോഗം. .


2015 ഫെബ്. 20ന് വെടിയേറ്റ് മരിച്ച ഗോവിന്ദ് പെന്‍സാരെയുടെ രചന, 17ാം നൂറ്റാണ്ടിലെ ഭരണാധികാരി മഹാരാഷ്ട്രയിലെ ശിവജിയേക്കുറിച്ചുള്ള ' ആരായിരുന്നു ശിവജി ' എന്ന പുസ്തകരചയിതാവിനെ കൊല ചെയ്തത് ഏന്തിനായിരുന്നു. ഇന്ത്യയുടെ തൊഴിലാളികളോടൊപ്പം തൊഴില്‍ രഹിതനായി നടന്ന വക്കില്‍, പാവങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ച എഴുത്തുകാരന്‍, കോര്‍പ്പറേറ്റുകളുടെ ശത്രു, പ്രമുഖ സി.പി.ഐ നേതാവ് കൂടിയായ പെന്‍സാരെ നാടു നിങ്ങിയെന്ന് കരുതേണ്ട. അദ്ദേഹത്തിന്റെ കുഴിമാടങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌കോഡിന്റെ തലവന്‍ ഹേമന്ത് കാക്കറാവധത്തിന്റെ ഉള്ളറകള്‍ തുറന്നു കാണിക്കുന്ന ' ഹു കില്‍ഡ് കാക്കറെ ' എന്ന തലവാചകത്തിലുള്ള പുസ്തകം പോലെ നിരവധി സൃഷ്ടികള്‍, പെന്‍സാരെമാര്‍, ആയിരക്കണക്കിനു പ്രസിദ്ധീകരണങ്ങള്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കില്ലെന്ന് കരുതിയോ പിന്തിരിപ്പന്മാര്‍.

നരേന്ദ്ര ധബോല്‍ക്കറെ സ്മരിക്കാതിരിക്കുവതെങ്ങനെ. അന്ധവിശ്വാസങ്ങള്‍ക്കും, ദുര്‍മന്ത്രവാദത്തിനുമെതിരെ പൊരുതി 2013 ആഗസ്റ്റ് 19ന് കൊല ചെയ്യപ്പെട്ട ധബോല്‍ക്കര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അംഗീകാരമായ ' ശിവ് ഛത്രപതി രാജക്രീഡ ജീവന്‍ ഗൗരവ് ' അവാര്‍ഡിന് അര്‍ഹമായ വ്യക്തിത്വമാണ്. അന്ധവിശ്വാസ നിര്‍മ്മാര്‍ജന പ്രസിദ്ധീകരണമായ ' സാധന' യുടെ പത്രാധിപര്‍, മഹാരാഷ്ട്രയിലെ അന്ധവിശ്വാസ ദുരാചാര നിയമത്തിന്റെ ശില്‍പ്പി. ആ ചിന്തകനെ കൊന്നു. ലോകം കണ്ട അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തകന്റെ കേസ് അന്യേഷണത്തിന് പ്രതികളെ പിടികൂടാന്‍ പോലീസ് ദുര്‍മന്ത്രവാദിയുടെ സഹായം തേടിയിരുന്നു എന്ന വാര്‍ത്ത ആ സംസ്ഥാനത്തിന്റെ ദുരാചാര പ്രവണതയുടെ ചൂണ്ടു പലകയാണ്.

പശുവിറച്ചി സൂക്ഷിച്ചുവെന്ന കുറ്റത്തിന് ആളെ തല്ലിക്കെല്ലുന്നത് ക്രിമിനല്‍ കുറ്റം മാത്രമല്ല, ഇന്ത്യന്‍ മതേതരത്വത്തിന്റെ കവിളിലാണ് ഉത്തര്‍ പ്രദേശ് സംസ്ഥാനം ആഞ്ഞു തല്ലിയത്. ദാവണ്‍ഗേരെയില്‍ ഒരു വിദ്യാര്‍ഥി ജാതി മേല്‍ക്കേയ്മ്മയ്‌ക്കെതിരെ പുസ്തകം എഴുതി. അമ്മ ആശുപത്രിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കെണ്ടു പോയി. വഴിയില്‍ ഒളിച്ചിരുന്നവര്‍ മുഖത്ത് കുങ്കുമ നിറം ഒഴിച്ചു. വിരലുകള്‍ കൊയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തി. മുന്ന് കിട്ടികളെ ചുട്ടു കൊന്നത് നാം കണ്ടതാണ്. ഹരിയാനയില്‍ എറ്റവും ഒടുവിലായി പ്രാവു മോഷ്ടിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ഒരു ദളിദ് പയ്യനെ പോലീസുകാര്‍ ചേര്‍ന്ന് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു എന്ന ആരോപണമുണ്ടായിരിക്കുന്നു. മുഖ്യമന്ത്രി പോലും ദലിദ് അധമരാണെന്ന് പറയുന്നു. ചാതുര്‍വര്‍ണ്യം തിരിച്ചു വരുന്നു. മതം മാറ്റ പ്രവണതയായിരി?ുമോ ഇനി ഫലം. ദളിതര്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. കശ്മീര്‍ എം.എല്‍.എയായ എന്‍ജിനിയര്‍ റഷീദിന് ദില്ലിയില്‍ വെച്ച് കരിമഷി, കാശ്മീര്‍ നിയമസഭയില്‍ കരി ഓയില്‍ പ്രയോഗം. ബീഫ് പാര്‍ട്ടി നടത്തിയതാണെത്രെ കാരണം. ഉദ്ധംപൂരില്‍ പശുക്കളുടെ ജഡം കണ്ടെത്തിയത് സമ്പന്ധിച്ച് ആക്രമണം, മരണം, ഹര്‍ത്താലുകള്‍.

മഹാരാഷ്ട്രയിലെ മേലേഗാവ്, ഹൈദരാബാദിലെ മക്ക സ്‌പോഡനം, ദില്ലിയിലെ ലോഹോര്‍, സംത്‌ഝോഷ എക്‌സപ്രസ് സ്‌പോഡനം ഇങ്ങനെ എന്തെല്ലാം നടക്കുന്നു ഇവിടെ. ഭാരത സംസ്‌കാരത്തിന്റെ അമിതാനുരാഗികള്‍ പലതും ചെയ്തു കൂട്ടുകയാണ്.

ഡോ. കല്‍ബുര്‍ഗി കന്നട സാഹിത്യകാരന്‍ മാത്രമല്ല, കന്നട സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണ്. വിഗ്രഹാരാധന അന്ധവിശ്വാസമാണെന്ന് ഉറക്കെ പറഞ്ഞു. ദൈവകോപമുണ്ടാകുമോ എന്ന് പരീക്ഷിക്കാന്‍ വിദ്യാര്‍ത്ഥിയായിരിക്കെവിഗ്രഹത്തിനു മേല്‍ മൂത്രമൊഴിച്ചു പരീക്ഷിച്ചിരുന്നു എന്ന സത്യം വാര്‍ത്തയായിരുന്നു. വിഗ്രാഹാരാധകര്‍ ഇതുവരെ ക്ഷമിച്ചു. മോദി അധികാരത്തിയപ്പോള്‍ വിഗ്രഹമോഹികളുടെ ശിക്ഷാ വിധി വന്നു. 30.8.2015ന് കാവി സാഹിത്യം കല്‍ബുര്‍ഗിയുടെ ജീവനെടുത്തു. പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കെ വിളിച്ചിറക്കി കൊണ്ടു പോയായിരുന്നു വെടിവെച്ചിട്ടത്. ഈ കൊലയുടെ ഉത്തരവാദിത്വം ബജ്രംഗദളും, വി.എച്ച്.പി.യും ഏറ്റെടുത്തിട്ടുണ്ടെന്ന് വാര്‍ത്ത വന്നു.

ഇങ്ങനെയൊക്കെ ഉണ്ടായിട്ടും പ്രബുദ്ധ ഭാരതം മൗനം കൊണ്ട് മാത്രം മറുപടി പറയുകയാണ്. ഇങ്ങനെ മതിയോ? തുലികയാല്‍ നേരിടണ്ടെ. അതുണ്ടാവുന്നതിനു പകരം പലരും എഴുത്ത് നിര്‍ത്തി. വല്‍മീകത്തിലേക്ക്തി രിച്ചു കയറിയവര്‍ അതിനേക്കാളെറെ. ഉദയ് പ്രകാശ് എന്ന ഹിന്ദി സാഹിത്യകാരന്‍ തനിക്ക് 2011ല്‍ കിട്ടിയ സാഹിത്യപുരസ്ക്കരം മടക്കിക്കെടുത്തു. കന്നട എഴുത്തുകാരന്‍ ചന്ദ്രശേഖര്‍ (ചമ്പ) തന്റെ അവാര്‍ഡ് വഴിയില്‍ ഉപേക്ഷിച്ചു. വീരണ്ണ റെഡിയാര്‍, സതീഷ് ജയേരഗൗഡ,ശ്രീദേവി, ചിദാനന്ദ് സാലി, തുടങ്ങിയവര്‍ മാത്രമല്ല, സച്ചിദാനന്ദന്‍ അടക്കമുള്ളവര്‍ കേരളത്തില്‍ നിന്നും തങ്ങളുടെ അംഗീകാരങ്ങള്‍ ഉപേക്ഷിച്ചു. വയസ്സായി, രോഗം വന്നു ഊര്‍ദ്ധശ്വാസം വലിച്ചു ആക്കും വേണ്ടാതെ മരിക്കുന്നതിനേക്കാള്‍ ഭേതം ബലി കൊടു?രുതോ സര്‍ഗാത്മകത്വം ഇത്തരം നിചപ്രവണതയ്‌ക്കെതിരെ

ഏതു പരീക്ഷണ ഘട്ടത്തിലും തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാനവികതയും, ബഹുസ്വരതയും നിലനിര്‍ത്തിയേ മതിയാകു എന്ന് രാഷ്ട്രപതി പ്രണബ് മുക്കര്‍ജിക്ക് പറയേണ്ടി വന്നു. സഹിഷ്ണുതയും, അഭിപ്രായവ്യത്യാസങ്ങളോട് സംവേദിക്കാവാനുള്ള സന്നദ്ധതയും കുറഞ്ഞു വരുന്നതായും 5000 വര്‍ഷം പഴമുള്ള ഇന്ത്യ ഇന്നും നിലനില്‍ക്കാന്നത് ഇതൊക്കെ ക്കെണ്ടാണെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

വ്യത്യസ്തതകളെ ഉള്‍ക്കെള്ളാതെ നമുക്ക് ഭരണഘടനാ വിശ്വാസവുമായി മുന്നോട്ടു പോകാനൊ?ില്ല. ഗോഡ്‌സെയുടെ ചരമദിനം രക്തസാക്ഷി ദിനമായി ആചരിക്കാനുള്ള ഹിന്ദു മഹാസഭയുടെ തീരുമാനവും അതിനുള്ള സംഘപരിവാറിന്റെ പിന്തുണയും ഗാന്ധിയേക്കാള്‍ വലിയ ദേശഭക്തനായിരുന്നു ഗോഡ്‌സെയെന്ന അഭിപ്രായവും മറ്റും നാം പുതിയ രാഷ്ട്രിയ തട്ടകത്തില്‍ ഇരുന്നു കൊണ്ട് എങ്ങനെയാണ് വായിച്ചെുടുക്കേണ്ടത്. എഴുത്തുകാര്‍ ആയുധത്തിനു മൂര്‍ച്ച കൂട്ടേണ്ട സമയമായിരിക്കുന്നു. മതേതര സംസ്‌കാരം നശിച്ച ഇന്ത്യ നാട്ടുരാജഭരണത്തിനു തുല്യമായിരിക്കും.

പാ?ീസ്ഥാന്റെ താലിബാനിസം ഇന്ത്യയില്‍ വിലപോവില്ലെന്ന് ഉറക്കെപറയാന്‍, ഇന്ത്യന്‍ എഴുത്തുകാര്‍ സജ്ജരാണ്. ഇന്ത്യ ഒരു ജാതിയുടേയും മതത്തിന്റെതും സ്വന്തമല്ല, മനാവികതയുടെതാണെന്ന് പറഞ്ഞേ തീരു. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. പൈതൃകം കാത്തു സൂക്ഷിക്കാന്‍, ഇന്ത്യന്‍ മണ്ണ് മാനവികതയ്ക്ക് വേണ്ടി പാകപ്പെടുത്താന്‍ ഒരുമ്പിട്ടിറങ്ങിയവരാണ് കല്‍ബുര്‍ഗിയും, പന്‍സാരെയും ദബോല്‍ക്കറും മറ്റും. എഴുത്തുകാരന്‍ കുടിയായ ഗാന്ധിജിയില്‍ തുടങ്ങി, കല്‍ബുര്‍ഗി വരെ എത്തി നില്‍ക്കുന്ന നിങ്ങള്‍ക്ക് ഇനിയും ആവശ്യമുണ്ടോ എഴുത്തുകാരുടെ മൃതദേഹങ്ങള്‍ ? ഞാനും റെഡി.
-പ്രതിഭാരാജന്‍



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.