കാസര്‍കോട്:[www.malabarflash.com] കൂഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് പട്ടാപ്പകല്‍ കൊള്ളയടിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കിയിലെ മുജീബ് (27), കൊച്ചി കിഴക്കേക്കട്ടത്തറ പെരുമ്പടപ്പ് പള്ളുരുത്തി സ്വദേശിയായ ഫെനിക്‌സ് നെറ്റോ എന്ന ജോമോന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കൊള്ള നടന്നത്. 49 ദിവസത്തിനകമാണ് എട്ട് പേരെ അറസ്റ്റ് ചെയ്യുകയും മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെത്തുകയും ചെയ്തത്. ഇനി ഒരാളെ കൂടി കിട്ടാനുണ്ട്. റെജി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ ഇടുക്കി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.
ബാങ്കില്‍ നിന്നും 17.684 കിലോഗ്രാം സ്വര്‍ണ്ണവും പന്ത്രണ്ടര ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കാറില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്ന മുജീബിനെ ബോവിക്കാനത്ത് വെച്ചും മലേറിയ ബാധിച്ച് ചികിത്സയിലായിരുന്ന ജോമോനെ കോയമ്പത്തൂരിലെ ആസ്പത്രിയില്‍ വെച്ചുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുജീബ് സഞ്ചരിച്ച ഫോഡ് കാറില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും വീരാജ്‌പേട്ടില്‍ വാടകക്കെടുത്ത ആഢംബര വീട്ടില്‍ നിന്ന് 7.666 കിലോ സ്വര്‍ണ്ണവും പൊലീസ് സംഘം കണ്ടെടുത്തു. ജോമോന്റെ കയ്യില്‍ നിന്ന് 239 ഗ്രാം സ്വര്‍ണ്ണവും 24,000 രൂപയും കണ്ടെടുത്തു.
മുജീബും ജോമോനും കൂടി മുത്തൂറ്റ് ബാങ്കിന്റെ തിരിപ്പൂരിലെ ശാഖയില്‍ ഏഴര ലക്ഷം രൂപയുടെ സ്വര്‍ണ്ണം പണയപ്പെടുത്തിയതായി പ്രതികള്‍ മൊഴി നല്‍കി. ഈ സ്വര്‍ണ്ണം കൂടി കസ്റ്റഡിയിലെടുത്താല്‍ ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെടുക്കാനായതിന്റെ അംഗീകാരം പൊലീസിന് ലഭിക്കും.
സപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കൊള്ള നടന്നത്. 49 ദിവസത്തിനകമാണ് എട്ട് പേരെ അറസ്റ്റ് ചെയ്യുകയും മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെത്തുകയും ചെയ്തത്. ഇനി ഒരാളെ കൂടി കിട്ടാനുണ്ട്. റെജി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ ഇടുക്കി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.
ബാങ്കില്‍ നിന്നും 17.684 കിലോഗ്രാം സ്വര്‍ണ്ണവും പന്ത്രണ്ടര ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേസിലെ സൂത്രധാരന്‍ ഷരീഫിനെ അറസ്റ്റ് ചെയ്തപ്പോള്‍ വീട്ടുപറമ്പില്‍ നിന്ന് 7.109 കിലോഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തിരുന്നു. മറ്റൊരു പ്രതി കരീം ഗോവയില്‍ വിറ്റ 390 ഗ്രാം സ്വര്‍ണ്ണവും പൊലീസ് കണ്ടെടുത്തിരുന്നു.
വീരാജ്‌പേട്ടയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുജീബിനെ കുറിച്ചുള്ള വിവരങ്ങള്‍ വെള്ളിയാഴ്ച രാത്രിയാണ് പൊലീസിന് ലഭിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് പിന്തുടരുകയായിരുന്നു. ബോവിക്കാനത്തെത്തിയപ്പോള്‍ കാര്‍ തടഞ്ഞ് പൊലീസ് പിടിച്ചു. ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണ്ണം വീരാജ്‌പേട്ടയിലുണ്ടെന്ന് മൊഴി നല്‍കി. ഉടന്‍ പൊലീസ് വീരാജ്‌പേട്ടയിലേക്ക് പുറപ്പെട്ടു. വീരാജ്‌പേട്ടയിലെ ഒരു വീട്ടില്‍ നിന്നാണ് എട്ടുകിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. മുജീബും ജോമോനും ഒന്നിച്ച് താമസിക്കാന്‍ വേണ്ടിയാണ് വീരാജ്‌പേട്ടയില്‍ ആഢംബര വീട് വാടകക്കെടുത്തത്.
ഏതാനും ദിവസം മുമ്പാണ് ജോമോന്‍ കോയമ്പത്തൂരില്‍ പോയത്. മലേറിയ ബാധിച്ചതിനാല്‍ അവിടെ ഒരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സഹായിയായി ആസ്പത്രിയില്‍ നിന്ന ഒരു യുവാവിനേയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
കല്ലങ്കൈ സ്വദേശിയും പച്ചമ്പള കല്‍പ്പാറയിലെ താമസക്കാരനുമായ ദുല്‍ദുല്‍ എന്ന ഷരീഫ്, ചൗക്കിയിലെ കരീം(32), ചൗക്കി ബദര്‍ നഗറിലെ കെ.എ മുഹമ്മദ് സാബിര്‍ (27), ചൗക്കി കുന്നിലിലെ അബ്ദുല്‍ മഹ്ഷൂഖ് (25), മജലിലെ ഷാനു എന്ന ഷാനവാസ് (22) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment