നീലേശ്വരം:[www.malabarflash.com] കാര്യങ്കോട് തേജസ്വിനി പുഴയില്‍ നടക്കുന്ന വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ഉത്തരമലബാര്‍ ജലോത്സവം സംഘടിപ്പിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വനിതകളുടെ തുഴച്ചില്‍ പ്രദര്‍ശനം ഇത്തവണ ജലോത്സവത്തിന് മാറ്റു കൂട്ടും. അടുത്ത വര്‍ഷം വനിതകള്‍ക്കും മത്സരം സംഘടിപ്പിക്കും. ആറു വനിത ടീമുകളാണ് പ്രദര്‍ശന മത്സരത്തില്‍ അണിനിരക്കുക.
കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 15 ടീമുകളാണ് ജല മാമാങ്കത്തിനായി ഒരുങ്ങിയിരിക്കുന്നത്. 25 ആള്‍, 15 ആള്‍ തുഴയും ഇനങ്ങളിലാണ് മത്സരം.
വള്ളം കളി മത്സര വിജയികള്‍ക്കുള്ള സമ്മാന തുകയും ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. 25 പേര്‍ തുഴയും മത്സര വിജയികള്‍ക്ക് യഥാക്രമം 35,000, 30,000 രൂപയും സമാശ്വാസമായി 10,000 രൂപയും നല്‍കും. 15 പേര്‍ തുഴയും മത്സരത്തില്‍ 25,000, 20,000 രൂപയും സമാശ്വാസമായി 8,000 രൂപയും നല്‍കും.
ഒന്നിന് വൈകീട്ട് നാലിന് കൊവ്വലില്‍ നിന്നും ചെറുവത്തൂര്‍ ടൗണിലേക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. ജലോത്സവം രണ്ടിന് പകല്‍ രണ്ടിന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും.
ജില്ല പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഫ്ളാഗ്ഓഫ് ചെയ്യും. സമാപന സമ്മേളനം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷയാകും. വിജയികള്‍ക്ക് കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ സമ്മാനം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ, വി ഗൗരി, നാഗേഷ് തെരുവത്ത്, സജീവന്‍ വെങ്ങാട്ട്, എം ബാലകൃഷ്ണന്‍, എം പി പത്മനാഭന്‍, ലത്തീഫ് നീലഗിരി എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment