Latest News

ഫഹദ് വധം: കുററപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ഏറെ കോളിളക്കം സൃഷ്ടിച്ച കല്ലേ്യാട്ട് കണ്ണോത്തെ ഫഹദ് എന്ന പി ഞ്ചുബാലനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കഴിഞ്ഞ ജൂലായ് ഒമ്പതിന് രാവിലെ സഹോദരങ്ങളോടൊപ്പം സ്‌കൂളിലേക്ക് പുറപ്പെട്ട കണ്ണോത്തെ ഓട്ടോ ഡ്രൈവറുടെ മകന്‍ ഫഹദിനെ(8) യാത്രക്കിടയില്‍ ഇടവഴിയില്‍ വെച്ച് ദാരുണമായി കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കണ്ണോത്തെ വിജയകുമാറിനെതിരെയാണ് പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രംസമര്‍പ്പിച്ചത്.

കൊലപാതകം നടന്ന് എ ണ്‍പത് ദിവസത്തിനകം തന്നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (രണ്ട്) കോടതിയില്‍ പോലീസ് കുററപത്രം സമര്‍പ്പിക്കുകയായിരുന്നു.
കല്ലേ്യാട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയായ ഫഹദ് തന്റെ സഹോദരിയും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഹലക്കും അയല്‍ക്കാരനായ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി അനസ് മുഹമ്മദിനും ഒപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് രാവിലെ ഒമ്പതേകാലിന് കണ്ണോത്ത് കല്ലേ്യാട്ട് റോഡിലെ ചാന്തമ്മുള്ള് എന്ന സ്ഥലത്ത് വെച്ച് കണ്ണോത്തെ വിജയന്‍ (31) എന്ന യുവാവ് ചാടി വീണ് ഫഹദിനെ പിടികൂടി കഴുത്തിന് പിറകിലും തലക്ക് പിറകിലും വാക്കത്തികൊണ്ട് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
കുട്ടിയുടെ പിതാവ് അബ്ബാസിനോട് പ്രതിക്കുണ്ടായ വൈരാഗ്യമാണ് ഇതിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കൂടെയുണ്ടായിരുന്ന കുട്ടികള്‍ വിജയനെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്ക് നേരെയും ഇയാള്‍ കത്തി വീശുകയായിരുന്നു. ഇതോടെ ഇവിടെ നിന്നും ഓടി തൊട്ടടുത്ത വീട്ടില്‍ എത്തിയ കുട്ടികള്‍ വീട്ടുകാരെ കാര്യം ധരിപ്പിച്ചു. ഉടന്‍തന്നെ തെങ്ങുകയറ്റ തൊഴിലാളിയായ വിജയനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം കെട്ടിയിട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.വിജയന്‍ ഇപ്പോഴും റിമാന്റിലാണ്. 

കൊലക്കേസില്‍ തൊണ്ണൂറ് ദിവസം റിമാന്റ് കാലാവധി പൂര്‍ത്തിയായാല്‍ പ്രതിക്ക് ജാമ്യം നല്‍കണമെന്ന വ്യവസ്ഥയുള്ളതിനാലാണ് മൂന്ന് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പോലീസ് കോടതിയില്‍ കുററപത്രം സമര്‍പ്പിച്ചത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.