തിരുവനന്തപുരം:[www.malabarflash.com] ഓണ്‍ലൈന്‍ വെബ്‌സൈറ്റുണ്ടാക്കി അതിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീകളെ എത്തിച്ചകൊടുക്കുന്ന പെണ്‍വാണിഭ റാക്കറ്റിനെ പോലീസ് പിടികൂടി. തിരുവനന്തപുരത്തും കൊല്ലത്തുമായി നടത്തിയ റെയ്ഡില്‍ സംഘത്തില്‍ പെട്ട അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വെബ്‌സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളെ ഏര്‍പ്പാടിക്കൊടുക്കുകയായിരുന്നു ഇവരുടെ രീതി.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘമാണ് റെയ്ഡിലൂടെ ഇവരെ പിടികൂടിയത്. വിദ്യാര്‍ഥിനികള്‍ വരെ ഇവരുടെ സംഘത്തിലുള്ളതായാണ് വിവരം. പുലര്‍ച്ചെ വരെ നീണ്ട റെയ്ഡില്‍ ബിസിനസ് പ്രമുഖര്‍ വരെ കുടുങ്ങിയേക്കാവുന്ന സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.

തിരുവനന്തപുരത്തിന് പുറമെ കൊല്ലം എറണാകുളം, ഇടുക്കി എന്നിവടങ്ങളിലും റെയ്ഡ് നടന്നു. സൈബര്‍ പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ലൊക്കാന്‍ഡോ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇടപാടുകാര്‍ ബന്ധപ്പെട്ടിരുന്നത്.
No comments:
Post a Comment