തൃശൂര്‍:[www.malabarflash.com] കേരളവര്‍മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിനെ സോഷ്യല്‍ മീഡിയയിലൂടെ അനുകൂലിച്ച അധ്യാപിക ദീപ നിഷാന്തിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടുള്ള സംഘപരിവാര ഭീഷണികള്‍ക്കെതിരെ സാംസ്‌കാരിക കേരളത്തിന്റെ ഐക്യദാര്‍ഢ്യം. സോഷ്യല്‍ മീഡിയയിലൂടെയാണ് ആയിരക്കണക്കിനുപേര്‍ അധ്യാപികയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
ചൊവ്വാഴ്ചയാണ് ദീപ തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചത്. കാലഘട്ടം ആവശ്യപ്പെടുന്ന സമരങ്ങളെ പിന്തുണയ്ക്കുന്നവരെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളാണ് സോഷ്യല്‍മീഡിയയിലടക്കം ഇപ്പോള്‍ ഉയരുന്നത്. കോളേജിനുള്ളില്‍ ക്ഷേത്രമുണ്ടെന്നും അതിനാല്‍തന്നെ മാംസം അകത്തുകൊണ്ടു വരുന്നത് നിഷിദ്ധമാണെന്നുമുള്ള പ്രചരണങ്ങളെ ചോദ്യംചെയ്ത് പൂര്‍വ വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരുമടക്കം രംഗത്തുവന്നു. അധ്യാപികയുടെ ഫേസ്ബുക്ക് പ്രൊഫൈലിലും SupportDeepaNisanth എന്ന ഹാഷ് ടാഗിലും പിന്തുണയര്‍പ്പിച്ച് നിരവധിപ്പേരാണ് നിലപാടറിയിച്ചിരിക്കുന്നത്.
യുപിയിലെ ദാദ്രിയില്‍ പശുമാംസം കഴിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍കയറി അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തിയത്. ഇതിനെതിരെ എ.ബി.വി.പി. സംഘടിതമായ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. പിറ്റേദിവസം എസ്.എഫ്.ഐയുടെ കോളജ് യൂണിയന്‍ ഓഫിസ് കത്തിക്കുകയും ചെയ്തു.
കേരളവര്‍മ്മ കോളേജില്‍ ക്ഷേത്രമുണ്ടെന്ന പ്രചാരണത്തോടെയാണ് മാംസം കോളേജില്‍ നിഷിദ്ധമാണെന്ന് മാനേജ്‌മെന്റും സംഘപരിവാരവും വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് കലാലയങ്ങള്‍ ക്ഷേത്രങ്ങളെപോലെയല്ല പരിപാലിക്കണ്ടതെന്ന ആഹ്വാനവുമായി കോളേജിലെ അധ്യാപിക ദീപ നിഷാന്ത് രംഗത്തെത്തിയത്. കലാലയങ്ങള്‍ അമ്പലങ്ങളാണെന്ന് പറയുന്നവര്‍ 'അശുദ്ധി' സമയത്ത് സ്ത്രീകള്‍ ഇവിടേക്ക് പ്രവേശിക്കരുതെന്ന് നാളെ പറഞ്ഞേക്കാമെന്നും അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ചു.
അഹിന്ദുക്കള്‍ പുറത്തുനില്‍ക്കണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടേക്കാം. ഭൂതകാല ജീര്‍ണ്ണതകള്‍ വരും തലമുറകള്‍ അതേപടി ചുമക്കേണ്ടതില്ലെന്നും, വലിച്ചെറിയേണ്ടവ വലിച്ചെറിയണമെന്നും അധ്യാപിക ആഹ്വാനം ചെയ്തു.

ദീപാ നിഷാന്തിനെയും സമാന ആശയക്കാരായ ജോണ്‍സണ്‍, അരുണ്‍ എന്നീ അധ്യാപകരെയും കോളജില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി എ.ബി.വി.പി. രംഗത്തെത്തി. മറ്റു സംഘപരിവാര സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തി. പുറത്താക്കല്‍ പട്ടികയില്‍ ആദ്യപേര് തന്റെയാവട്ടെയെന്നും ദീപാ നിഷാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. നിഷ്പക്ഷത നാട്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കൃത്യമായ പക്ഷം പിടിക്കുന്നുവെന്നും കാലഘട്ടം ആവശ്യപ്പെടുന്ന സമരങ്ങളെ പിന്താങ്ങുന്നുവെന്നും അവര്‍ നിലപാടറിയിച്ചു.
സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടിയതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഭാസ്‌കരന്‍ നായര്‍ പറഞ്ഞു. ബീഫ് ഫെസ്റ്റിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയ അധ്യാപകരെ പുറത്താക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് പ്രകടനം നടത്തി. എ.ബി.വി.പി.യുടെ വക വിദ്യാഭ്യാസ ബന്ദും അരങ്ങേറുകയുണ്ടായി.
ബീഫ് ഫെസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട് ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തിരുന്നു. ബീഫ് ഫെസ്റ്റ് തടയുന്നതിനായി അതിക്രമം കാട്ടിയ എ.ബി.വി.പിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോളേജ് മാനേജ്‌മെന്റ് ഇതുവരെ തയാറായിട്ടില്ല.

വരും ദിവസങ്ങളില്‍ ഈ വിവാദം സാംസ്‌കാരിക രംഗത്ത് കത്തി പടരുമെന്ന് തീര്‍ച്ച. അധ്യാപികയ്ക്കും എസ്.എഫ്.ഐക്കും പിന്തുണ പ്രഖ്യാപിച്ച് സാംസ്‌കാരിക തലസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ ആലോചിക്കുന്നുണ്ട്. കേരളവര്‍മ കോളജ് ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment