Latest News

വീടു പൂട്ടി പുറത്തു പോയാലും സന്ദര്‍ശകരെത്തിയാല്‍ മൊബൈലില്‍ അറിയാം

ഒരുഅത്യാവശ്യത്തിന് വീടുപൂട്ടി പുറത്തു പോകുകയാണെന്നിരിക്കട്ടെ. ആരും വീട്ടില്‍ ഇല്ലാത്ത സമയത്ത് ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് എങ്ങനെ അറിയും. ഇനി വിഷമിക്കേണ്ട. വീടു പൂട്ടി പുറത്തു പോയാലും ആരെങ്കിലും വീട്ടില്‍ വന്നാല്‍ നിങ്ങള്‍ക്ക് തത്സമയം നിങ്ങളുടെ മൊബൈലില്‍ അറിയാം. അതിനുള്ള സ്മാര്‍ട് കാമറ വിപണിയില്‍ എത്തിയിട്ടുണ്ട്. പീബിള്‍ എന്ന സ്മാര്‍ട് കാമറ വാതിലില്‍ ഘടിപ്പിച്ചാല്‍ വീട്ടിലെത്തുന്ന സന്ദര്‍ശകരെ തത്സമയം നിങ്ങളുടെ മൊബൈലില്‍ എത്തിക്കും. വീട്ടിലുണ്ടെങ്കില്‍ പോലും സെയില്‍സ്മാന്‍മാര്‍ പോലുള്ള അനാവശ്യ സന്ദര്‍ശകരെ ഒഴിവാക്കുകയുമാകാം.[www.malabarflash.com]

വീടിന്റെ മുന്‍വാതിലിലെ പീപ് ഹോളില്‍ കാമറ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. കാമറ വൈ-ഫൈ നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്യും. പീബിള്‍ എന്നത് ഒരു ചെറു വയര്‍ലെസ് കാമറയാണ്. ഇത് ഒരിക്കല്‍ കണക്ട് ചെയ്താല്‍ വീട്ടുടമസ്ഥന്റെ സ്മാര്‍ട്‌ഫോണിലേക്ക് അലര്‍ട്ട് വരും. ലൈവായി ആരാണോ വീടിനു മുന്നില്‍ വന്നിട്ടുള്ളത് അവരുടെ വീഡിയോയും മൊബൈലില്‍ കാണാം. ഇനി വാതില്‍ തുറക്കുമ്പോള്‍ വീട്ടിലെ ചെറിയ കുട്ടികള്‍ പുറത്തു പോകാതെ നോക്കണേ എന്ന നിര്‍ദേശം നല്‍കാനും കാമറ മറക്കില്ല.
[www.malabarflash.com]

പീബിള്‍ എന്നത് പീപില്‍ എന്ന ടെക്‌നിക്കല്‍ സ്ഥാപനത്തിന്റെ ഉല്‍പ്പന്നമാണ്. പീപില്‍ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ചൂറ്ററാണ് കാമറയുടെ ആശയത്തിന് പിന്നില്‍. അദ്ദേഹത്തിന്റെ മൂന്നുവയസ്സുള്ള മകന്‍ ആരുമറിയാതെ പുറത്തു പോയ സംഭവമുണ്ടായതിനു ശേഷമാണ് ഇത്തരം ഒരു കാമറയെ കുറിച്ച് ക്രിസ് ആലോചിച്ചത്. ജോണ്‍ ലൂയിസിന്റെ ജെലാബ് ഇനിഷ്യേറ്റീവ് നൂറുകണക്കിന് എന്‍ട്രികളില്‍ നിന്നാണ് പീബിള്‍ കാമറ തെരഞ്ഞെടുത്തത്. പീബിളിന്റെ കണ്ടുപിടുത്തത്തിന് പീപിലിന് ഒരുലക്ഷം ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി ലഭിക്കുകയും ചെയ്തു.




Keywords: Technology News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.