ദുബൈ:[www.malabarflash.com] മിസ്റ്റര്‍ ദുബൈ- ഇന്ത്യന്‍ 2015 മത്സരം ഡിസംബര്‍ 18, 19 തിയ്യതികളില്‍ ദുബൈ അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ നടക്കുമെന്ന് സംഘാടകരായ അല്‍ സീല്‍ ഫിറ്റ്‌നസ് സെന്റര്‍ അധികൃതര്‍ പറഞ്ഞു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ദുബായിലെ യുവ വ്യാപാരി കാസര്‍കോട് ബേക്കല്‍സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദാണ് പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
എമിറേറ്റ്‌സ് ബോഡി ബില്‍ഡിങ് ഫെഡറേഷന്‍, ഇന്ത്യന്‍ ഫിറ്റ്‌നസ് ആന്‍ഡ് ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. റണ്ണര്‍ അപ്പിന് അഞ്ച് ലക്ഷം, മൂന്നാം സ്ഥാനക്കാരന് രണ്ടര ലക്ഷം, മറ്റു മൂന്ന് സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം നല്‍കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് ഇംറാന്‍ ഖാന്‍ എര്‍മാള്‍ പറഞ്ഞു.
യുഎഇയിലുള്ള ഇന്ത്യക്കാര്‍ക്ക് കൂടാതെ, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 60 കിലോ മുതല്‍ 65 കിലോ വരെ, 65–70, 70–80, 80–90, 100–100 ല്‍ കൂടുതല്‍ കിലോ ഗ്രാം ഭാരമുള്ള വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഓരോ വിഭാഗത്തിലെയും വിജയിക്ക് ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കാം. കൂടാതെ, ഓരോ വിഭാഗത്തിലെ ഒന്നും രണ്ടും റണ്ണ്ര്‍ അപ്പുമാര്‍ക്കും സമ്മാനമുണ്ട്.
ആദ്യ ദിവസം യോഗ്യതാ മത്സരമാണ് നടക്കുക. രണ്ടാം ദിവസം വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയാണ് യഥാര്‍ഥ മത്സരങ്ങള്‍. പ്രമുഖ ബോഡിബില്‍ഡര്‍മാര്‍ വിജയികളെ നിര്‍ണയിക്കും. 300 ദിര്‍ഹമാണ് റജിസ്‌ട്രേഷന്‍ ഫീസ്.
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പായിരിക്കും ഇതെന്ന് എമിറേറ്റ്‌സ് ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ സാങ്കേതിക കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്ദുല്‍ കരീം സഈദ് പറഞ്ഞു.
റജിസ്‌ട്രേഷന് 056 688 4701, 056 688 4698. ഇ മെയില്‍ dubaiindians1@gmail.com, . കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
യുഎഇയിലെ ജിംനേഷ്യങ്ങളുടെ പൂര്‍ണ വിവരങ്ങളും ജിപിഎസ് ലൊക്കേഷനും ഉള്‍പ്പെടുത്തി യുഎഇ ജിം ട്രാക്കര്‍ എന്ന പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് ബ്രാന്‍ഡ് അംബാസഡര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, സംഘാടക സമിതി ജനറല്‍ സെക്രട്ടറി യൂസുബ് അന്‍സാര്‍, വൈസ് പ്രസിഡന്റ് ആദര്‍ശ് ആചാര്യ, നാഗേന്ദ്ര കാമത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
No comments:
Post a Comment