കാസര്‍കോട്:[www.malabarflash.com] ഊമയായ പതിനാറുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പളയിലെ സുരേഷ് (38)നെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് കര്‍ണ്ണാടകയില്‍ വച്ച് പിടികൂടിയത്.
പെണ്‍കുട്ടിയുടെ അമ്മയും സഹോദരങ്ങളും സംസാര ശേഷിയില്ലാത്തവരാണ്. സപ്തംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കുപോയിരുന്നു. ഈ സമയം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് ഉപ്പള ഗേറ്റിന് സമീപത്തെ വീട്ടില്‍ സുരേഷ് എത്തുകയായിരുന്നു. വെള്ളം എടുക്കാന്‍ അകത്തുകയറിയ പെണ്‍കുട്ടിയെ പിന്നാലെ എത്തിയ സുരേഷ് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി ആംഗ്യഭാഷയില്‍ കാര്യം വിവരിച്ചു. പെണ്‍കുട്ടിയുമായി സ്ഥിരം ഇടപെടുന്ന ഈ കുടുംബക്കാര് കാര്യം മനസിലാക്കി പെണ്‍കുട്ടിയെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. എന്നാല്‍ കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കാന്‍ പോലീസ് തയ്യാറായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പിന്നീട് പെണ്‍കുട്ടിയുടെ സ്കൂളിലെ അധ്യാപിക സംഭവത്തെ കുറിച്ച് വിശദവിവരം പോലീസിനെ ധരിപ്പിച്ചു. ഇതോടെയാണ് കെട്ടിയിട്ടായിരുന്നു പീഡനമെന്ന കാര്യം മനസിലാകുന്നത്. സംഭവത്തെ തുടര്‍ന്ന് സുരേഷ് ഒളിവില്‍ പോവുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment