നീലേശ്വരം:[www.malabarflash.com] പറമ്പില്‍ നിന്നു അഴിച്ചു കൊണ്ടുവരുന്നതിനിടെ വിരണ്ടോടിയ എരുമയുടെ കയറില്‍ കുരുങ്ങി ക്ഷീരകര്‍ഷകനു ഗുരുതര പരുക്ക്. കിനാനൂര്‍ കരിന്തളം കീഴ്മാലയിലെ പി.നാരായണന്‍ നായര്‍ (64) ക്കാണ് പരുക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ട് അഴിച്ചുകൊണ്ടുവരുന്നതിനിടെയാണു എരുമ വിരണ്ടത്. കയറില്‍ കുരുങ്ങി നിലത്തുവീണ നാരായണന്‍ നായരെ പറമ്പില്‍ ഏറെ ദൂരം വലിച്ചു കൊണ്ടുപോയി. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ തേജസ്വിനി ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി മംഗ്ലൂരു യൂണിറ്റി ആശുപത്രിയിലേക്കു മാറ്റി.
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അംഗം എന്‍.ടി ശ്യാമളയുടെ ഭര്‍ത്താവാണ് നാരായണന്‍ നായര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment