യൂസഫലിയുടെ മകനെന്നും മരുമകനെന്നും സഹോദരന്റെ മകനെന്നുമൊക്കെ അവകാശപ്പെട്ടാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. മുംബൈ ജുഹൂവിലെ നക്ഷത്ര ഹോട്ടലില്‍ എം.എ. യൂസഫലിയുടെ ബന്ധുവെന്ന വ്യാജേന താമസിച്ചു വരികയായിരുന്നു ഇയാളെ വെളളിയാഴ്ച രാവിലെയാണ് പോലീസ് വലയിലാക്കിയത്.
എം.എ. യൂസഫലിയുടെ പേരു പറഞ്ഞ് ഒരാള്‍ തട്ടിപ്പു നടത്തുന്നതായി യൂസഫലിയുടെ മാനേജര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. മുംബൈയിലെ നക്ഷത്ര ഹോട്ടലില്‍ ഇയാള്‍ താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് വെളളിയാഴ്ച രാവിലെ വിമാന മാര്‍ഗം മുംബൈയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. വിമാനമാര്‍ഗം തന്നെ തിരുവനന്തപുരത്തെത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇയാള്‍ നടത്തിയ തട്ടിപ്പുകളുടെ വ്യാപ്തി അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. എം.എ. യൂസഫലിക്ക് പുറമെ മറ്റു പ്രമുഖരുടെ പേരുകളും തട്ടിപ്പു നടത്താനായി ഇയാള്‍ ഉപയോഗിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment