ഉദുമ[www.malabarflash.com]: ബേക്കല്‍ പുഴയുടെ ചരിത്രം അന്വേഷിച്ച് ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ കുട്ടികളുടെ പഠനയാത്ര പുതിയ വഴിത്തിരിവിലേക്ക്.പുഴയുടെ ചരിത്രം,തീരത്തെ ജനങ്ങളുടെ വിതരീതി, സാംസ്‌ക്കാരികപശ്ചാത്തലം, കൃഷി, തൊഴില്‍, ആചാരാനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍, കടലറിവുകള്‍, ദൈവ സങ്കല്പം തുടങ്ങിവയാണ് പഠനവിഷയങ്ങള്‍.യാത്രയില്‍ കുട്ടികള്‍ നേരിട്ട പ്രശ്‌നങ്ങളും കണ്ടെത്തിയ ചരിത്രവസ്തുതകളും ചില കുട്ടികളുടെ കാഴ്ചപ്പാടുകളും ചിന്തകളും പ്രാദേശിക ചരിത്രരചനയിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ അനുഭവമായി ഇതള്‍വിരിയുന്ന തരത്തിലാണ് ഈ ഡോക്യുഫിക്ഷന്‍ തയ്യാറാക്കുന്നത്.
മൂന്ന് ഷെഡ്യൂളുകളായാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുക.പഴമക്കാരുമായുള്ള അഭിമുഖം,പുഴ അറിയാന്‍,തീരങ്ങളെ കണ്ടറിയല്‍ എന്നിവയാണവ.
ചിത്രകലാ അധ്യാപകനും സംവിധായകനുമായ കെ.സതീഷ് കുമാര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നു.ഷാജി കാവിലാണ് ക്യാമറ ചലിപ്പിക്കുന്നത്.സ്വിച്ച് ഓണ്‍ കര്‍മ്മം ബേക്കലം ശ്രീ കുറുംബാഭഗവതി ക്ഷേത്ര സ്ഥാനികന്‍ മൂത്തോതി ആയത്താര്‍ നിര്‍വ്വഹിച്ചു.
ഹെഡ് മാസ്റ്റര്‍ കെ.ജയപ്രകാശ്,തൃക്കണ്ണാട് ക്ഷേത്ര ആഘോഷകമ്മിറ്റി പ്രസിഡണ്ട് കെ..ജെ. കുഞ്ഞികൃഷ്ണന്‍ ,സതീശന്‍.ടി, കെ.ജി.പ്രസന്നകുമാരി, ഉഷാകുമാരി.ബി, സി.കെ.വേണു എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment