തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കമാണ് മലപ്പുറത്തെ സ്ഥിതിഗതികള്‍ വഷളാക്കിയത്. നിരവധിത്തവണ ചര്‍ച്ച നടത്തിയെങ്കിലും സീറ്റു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ചിലയിടത്ത് മുസ്‌ലിം ലീഗ് – കോണ്‍ഗ്രസ് സൗഹൃദ മല്‍സരമെന്നതും തീരുമാനമായിരുന്നു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലീഗ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ഒത്തുതീര്‍പ്പ്.
സൗഹൃദ മല്‍സരം നടത്തുന്ന സ്ഥലങ്ങളില്‍ പെരുമാറ്റ മാര്‍ഗരേഖ തയാറാക്കും. ഒറ്റയ്ക്കു മല്‍സരിക്കുന്നതു പാര്‍ട്ടി ചിഹ്നത്തില്‍ വേണം. സൗഹൃദ മല്‍സരം വാര്‍ഡുകളിലായി ഒതുക്കാന്‍ പറ്റില്ല. അവിടങ്ങളില്‍ യുഡിഎഫ് നേതാക്കളോ മന്ത്രിമാരോ പ്രചാരണത്തിനു പോവില്ല. മാര്‍ഗരേഖയുടെ അന്തിമരൂപം തയാറാക്കി ഉടന്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment