Latest News

വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പോളിംഗ് കേന്ദ്രത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ അപമാനിച്ചതായി പരാതി

കാസര്‍കോട്:[www.malabarflash.com] വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പോളിംഗ് കേന്ദ്രത്തില്‍ അപമാനിച്ചതായി പരാതി. കാസര്‍കോട് നഗരസഭയിലേക്ക് 24-ാം വാര്‍ഡായ ഖാസിലേനില്‍ നിന്നും മത്സരിച്ച ജനാധിപത്യ വികസന മുന്നണി സ്ഥാനാര്‍ത്ഥി ഷബാന ഷാഫിയെയാണ് ലീഗ് പ്രവര്‍ത്തകന്‍ നിരന്തരം അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. ഇതുസംബന്ധിച്ച് ഷബാന ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കി.

തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ഒരാള്‍ തന്നെ നിരന്തരം അധിക്ഷേപ്പിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്യ്തുവെന്നാണ് ഷബാനയുടെ പരാതി. രാവിലെ പോളിങ്ങ് തുടങ്ങിയ ഏഴ് മണി മുതല്‍ ഇയാള്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ വെച്ചും ഒരു സ്ത്രീക്ക് അനുഭവിക്കാന്‍ പറ്റാത്തതരത്തിലുള്ള മാനസിക പീഢനമാണ് വൈകുന്നേരം പോളിങ്ങ് അവസാനിക്കുന്നത് വരെ നേരിടേണ്ടിവന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് എതിര്‍ സ്ഥാനാര്‍ത്ഥിയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും തന്റെ നാലാം ക്ലാസില്‍ പഠിക്കുന്ന മകനും ദൃക്ഷാക്ഷികളാണെന്ന് ഷബാന പരാതിയില്‍ പറയുന്നു.

പോളിംഗ് അലങ്കോലമാകരുതെന്ന് കരുതി തന്റെ ഭര്‍ത്താവിനോടോ മറ്റുള്ളവരോടോ ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല. വൈകുന്നേരം വരെ ക്ഷമിച്ചു നില്‍ക്കുകയായിരുന്നു. ഇതിന് ശേഷവും അപമാനം തുടര്‍ന്നപ്പോള്‍ താന്‍ സഹിക്കവയ്യാതെ പോളിംഗ് സ്റ്റേഷനില്‍ പൊട്ടിക്കരഞ്ഞതായും ഷബാന പറയുന്നു. ഇതിന് അവിടെ ആ സമയമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും പോലീസും സാക്ഷികളാണ്.

നാമനിര്‍ദേശപത്രിക നല്‍കിയതു മുതല്‍ പലഭാഗത്ത് നിന്നും ഫോണ്‍ വിളിച്ചും നേരിട്ടും പലരും തന്നെ പത്രിക പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വഴങ്ങാതിരുന്നപ്പോള്‍ തന്റെ പ്രചരണ പോസ്റ്ററുകളും ഫ് ളക്‌സ് ബോര്‍ഡുകളും ലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ഒക്ടോബര്‍ 25ന് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്ന ചില വിട്ടുകാരെ ഭീഷണിപ്പെടുത്തി ബോര്‍ഡുകള്‍ അഴിപ്പിക്കുകയും ചെയ്തിരുന്നു. ലീഗ് പ്രവര്‍ത്തകര്‍ വാര്‍ഡില്‍ തങ്ങളുടെ പ്രചരണ സ്വാതന്ത്രം നിഷേധിക്കുകയായിരുന്നു.

തളങ്കര തെരുവത്ത് സ്വദേശിയും 21-ാം വാര്‍ഡ് ലീഗ് സ്ഥാനാര്‍ത്ഥിയുടെ ബന്ധുവുമായ ലീഗ് പ്രവര്‍ത്തകനാണ്‌ ഒരു ശല്യക്കാരനെപോലെ പോളിംഗ് സ്റ്റേഷന്‍ പരിസരത്തും ബൂത്തിനകത്തും നിരന്തരം കയറിയിറങ്ങിയത്. ഇത് അവിടെയുണ്ടായിരുന്ന വീഡിയോ ദൃശ്യങ്ങളിലും കാണാന്‍ സാധിക്കുമെന്നും പരാതിയില്‍ വ്യക്തമാക്കി. സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിച്ച മാനസിക പീഡനത്തിനും, അപമാനത്തിനും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഷബാന ഷാഫിയുടെ ആവശ്യം.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.