Latest News

ലളിത് റിസോര്‍ട്ടിന് മുന്നില്‍ സത്യഗ്രഹം മൂന്നാം ദിവസത്തേക്ക്

ഉദുമ[www.malabarflash.com]: ബിആര്‍ഡിസിയുടെ കീഴില്‍ ബേവൂരിയില്‍ പ്രവര്‍ത്തിക്കുന്ന ലളിത് റിസോര്‍ട്ട് ആന്‍ഡ് സ്പായിലെ തൊഴിലാളി പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ റിസോര്‍ട്ടിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു. സിപിഎം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

സിപിഎം ഉദുമ ഏരിയാ സെക്രട്ടറി ടി നാരായണന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി പി രാഘവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, കെ മണികണ്ഠന്‍, മധുമുതിയക്കാല്‍, കെ നാരായണന്‍, ടി കെ അഹമ്മദ്ഷാഫി, പി വി കുഞ്ഞമ്പു, കെ രവീന്ദ്രന്‍, കെ ഭാസ്‌കരന്‍, എ വി ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി പി മണിമോഹന്‍ സ്വാഗതം പറഞ്ഞു.

ബുധനാഴ്ചത്തെ സത്യഗ്രഹത്തില്‍ നിര്‍മാണം, കരിങ്കില്‍, കാര്‍പെന്ററി, മോട്ടോര്‍ എന്നീ യൂണിയന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിഐടിയു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി വി കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ യു തമ്പാന്‍ നായര്‍, ജില്ലാ സെക്രട്ടറി എം രാമന്‍, സിപിഐ എം ഏരിയാ സെക്രട്ടറി ടി നാരായണന്‍, കെ സന്തോഷ്‌കുമാര്‍, എ ബാലകൃഷ്ണന്‍, കെ ബാബു, പി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി ആര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച ബീഡി, കെഎസ്ആര്‍ടിഇഎ, യൂണിയന്‍ പ്രവര്‍ത്തകരും കാസര്‍കോട് ഏരിയയിലെ ഓട്ടോ തൊഴിലാളികളുമാണ് പങ്കെടുക്കുന്നത്.

റിസോര്‍ട്ട് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക, ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കുക, ഇവിടെനിന്നും തൊഴിലാളികളെ ഡല്‍ഹിയിലേക്ക് അന്യായമായി സ്ഥലംമാറ്റിയത് റദ്ദാക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, മാനേജ്‌മെന്റ് നീതി പാലിക്കുക, തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് സമരം.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.