കാസര്‍കോട്:[www.malabarflash.com] റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി മൊഗ്രാലില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക ജില്ലയിലെ സംഘടനയുടെ ശക്തി തെളിയിക്കുന്നതോടൊപ്പം രാജ്യം നേരിടുന്ന ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേയുള്ള താക്കീതായി മാറി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മനുഷ്യജാലികയുടെ മുന്നോടിയായി മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് ആരംഭിച്ച ജാലിക റാലി ചിട്ടകൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധേയമായി. സംസ്ഥാന നേതാക്കള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട് വിഖായ, ത്വലബ കാംപസ് വിഭാഗങ്ങള്‍ ദേശി്യ പതാക ആലേഖനം ചെയ്ത കാപ്പും യൂനിഫോം ധരിച്ചവരും 11 മേഖലകളിലെ അതാത് ബാനറുകള്‍ക്ക് പിന്നില്‍ എസ്.കെ.എസ്.എസ്.എഫ് പതാകയേന്തി അണിനിരന്നതും ജാലികാഗീതം ആലപിച്ചതും റാലിയിലെ പ്രവര്‍ത്തകര്‍ക്ക്നവ്യാനുഭവമായി.
റോഡിന്റെ ഇരുവശത്തും തടിച്ച് കൂടിയ കാണികളുടെ പ്രശംസയ്ക്ക് കാരണവുമായി. ഗതാഗത തടസം ഒഴിവാക്കാന്‍ വിഖായ അംഗങ്ങളുടെ ഇടപെടലുകള്‍ നിയമപാലകര്‍ക്ക് സഹായകമായി. റാലിയുടെ മുന്‍നിര മൊഗ്രാല്‍ പൊതുസമ്മേളന നഗരിയിലെത്തിയപ്പോഴും അവസാന നിര റാലിയുടെ ആംഭിച്ച സ്ഥലത്തു തന്നെയുണ്ടായിരുന്നു.
ആയിരക്കണക്കിന് പ്രവര്‍ത്തകന്മാര്‍ അണിനിരന്ന ജാലിക കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ കാസര്‍കോടിന്റെ മനസ്സിനെ ബോധനം നടത്തുന്നതായിരുന്നു. സ്വാഗതം സംഘം ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍ സമ്മേളന നഗരിയില്‍ ദേശിയപാതക ഉയര്‍ത്തി. വൈകീട്ട് മൊഗ്രാല്‍പുത്തൂരില്‍ നിന്നാരംഭിച്ച ജാലിക റാലിയ്ക്ക് എസ്.കെ.എസ്.എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സലാം ഫൈസി പേരാല്‍, അബൂബക്കര്‍ സാലൂദ് നിസാമി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, റഫീഖ് ഹാജി കോട്ടക്കുന്ന്, ബശിര്‍ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കറുപ്പ് പാന്റ്‌സ് വെള്ള ഷര്‍ട്ട് കുങ്കുമ നിറത്തിലുള്ള തൊപ്പി ധരിച്ച വിഖായ അംഗങ്ങളും, വെള്ളവസ്ത്രവും തലപ്പാവും ധരിച്ച ത്വലബാ അംഗങ്ങളും കറുപ്പ് പാന്റ് വെള്ളവസ്ത്രവും പച്ച നിറത്തിലുള്ള തൊപ്പിയും ധരിച്ച കാമ്പസ് അംഗങ്ങളും റാലിയ്ക്ക് കൗതുകമായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യത്തീന്ദ്രന്‍ മാസ്റ്റര്‍ പാനൂര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടത്ത് എസ് കെ എസ് എസ് എഫിന്റെ സാന്നിധ്യമാണന്നും ധാര്‍മികമായ സമൂഹത്തെ വളര്‍ത്തുന്നതില്‍ അമൂല്യമായ സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു. നജ്മുദ്ധീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി പ്രാര്‍ത്ഥന നടത്തി. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ജാലിക പ്രതിജ്ഞ ചെല്ലി കൊടുത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇമാം ശാഫി ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ദേശിയോദ്ഗ്രഥന ഗാനം ആലപിച്ചു.
യു.എം അബ്ദുറഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, പി.ബി അബ്ദുറസാഖ് എം.എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സയ്യിദ് ജിഫ്രി തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, എസ് പി സലാഹുദ്ധീന്‍, അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, അലി അക്ബര്‍ ബാഖവി, സിദ്ധീഖ് നദ് വിചേരൂര്‍, അബ്ദുസലാം ദാരിമി ആലംപാടി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, പി.എസ് ഇബ്രാഹിം ഫൈസി, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, നൗശാദ് മിഅ റാജ്, അബ്ദുറഹ്മാന്‍ തുരുത്തി, അഷ്‌റഫ് മിസ്ബാഹി, ഖാലീദ് ബാഖവി, ഹാഷിം അരിയില്‍, മഹ്മൂദ് ദേളി, സി.പി മൊയ്തു മൗലവി, റശീദ് ഫൈസി കാഞ്ഞങ്ങാട്, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി, യൂനുസ് ഫൈസി, ശറഫുദ്ധീന്‍ കണിയ, യൂനുസ് ഹസനി, നാഫിഅ അ സഅദി തൃക്കരിപ്പൂര്‍, സിദ്ധീഖ് ബെളിഞ്ച, ശരീഫ് നിസാമി മുഗു, എം.എ ഖലീല്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മവ്വല്‍, മൊയ്തു ചെര്‍ക്കള, സിറാജുദ്ധീന്‍ ഖാസി ലൈന്‍, സുബൈര്‍ നിസാമി, മുഹമ്മദ് ഫൈസി കജ, ഇസ്മാഈല്‍ മച്ചംപാടി, ഖാസിം ഫൈസി, അബ്ദുല്ല മൗലവി, മൂസ നിസാമി, അന്‍വറലി ഹുദവി, സലാം വാഫി, നവാസ് ദാരിമി, യു ബശീര്‍ ഉളിയത്തടുക്ക, അബ്ദുല്‍ ഹമീദ് മദനി, സഹദ് ഹാജി, എ.കെ.എം ആരിഫ്, ലത്തീഫ് മാലവി ചെര്‍ക്കള, ജംഷീര്‍ അടക്ക, ഹമീദ് കേളോട്ട്, അബ്ദുല്‍ ഖാദര്‍ ഖാസിമി, റഹിം ആരിക്കാടി, എന്‍ പി ക്കെ പള്ളങ്കോട്, സലിം ദേളി, ശറഫുദ്ധീന്‍ തങ്ങള്‍ കുന്നും കൈ ഹാഫിള് അബൂബക്കര്‍ നിസാമി, കൊമ്പോട് അബ്ദുല്‍ ഖാദര്‍ ഹനീഫി, മൂസ ഹാജി ചേരൂര്‍, മൂസ ഹാജി കോ ഹി ന്നൂര്‍, നൗശാദ് മൊഗ്രാല്‍, അമീന്‍ മൊഗ്രാല്‍, പി.എച്ച് അസ്ഹരി ആദൂര്‍, വി.പി അബ്ദുല്‍ ഖാദര്‍, ടി.എം ശു അയ്ബ്, മുഹമ്മദലി, ഹനീഫ് കമ്പാര്‍, സുഹൈല്‍ ഫൈസി, ഫാറൂഖ് മൊഗ്രാല്‍ പുത്തൂര്‍, ജീ ശീര്‍ കടവത്ത്, ഇര്‍ഷാദ് മൊഗ്രാല്‍, സി.എം ഹംസ, റാസിഖ് ഹുദവി, കബീര്‍ ഫൈസി, മുഹമ്മദലി ഫൈസി, ഹാരിസ് ഗാളിമുഖം, ഇര്‍ഷാദ് ഹുദവി ബെദിര, കെ.എം അബ്ദുല്ല ഹാജി, ഹമീദ് പറപ്പാടി, റഊഫ് ഉദുമ, ഉമര്‍ തൊട്ടി, ടി.കെ അന്‍വര്‍, ബദറുദ്ദീന്‍ മൊഗ്രാല്‍, ദാവൂത് ചിത്താരി, മൂസാ കുണ്ടാര്‍, റിയാസ് അബ്ദുല്‍ കരിം, ആശിഖ് മൊഗ്രാല്‍, എസ്.എം ബശിര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment