Latest News

വൈദ്യവ്യവസായത്തിന്റെ “ ഇരകളാണ് ” നിര്‍ദ്ധന രോഗികള്‍

വയനാട്ടിലെ നുനുത്ത തണുപ്പില്‍ -വൈത്തിരിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ - ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകരുടെ രാത്രികാല സമ്മേളനമുണ്ടായിരുന്നു. മദ്യം വിളമ്പാന്‍ അനുമതി ഇല്ലാത്ത അവിടെ എക്‌സൈസ് വകുപ്പില്‍ നിന്നും ഒരു ദിവസത്തേക്കുള്ള പ്രത്യേക അനുമതി വാങ്ങിയാണ് അത് നടത്തിയത്. ഇന്ത്യയിലെ അതി പ്രശസ്തമായ ഒരു മരുന്നു കമ്പനിയാണ് ഇതിന്റെ സ്‌പോണ്‍സര്‍മാര്‍. പലയിടങ്ങളിലായി ലക്ഷം കോടികള്‍ അങ്ങനെ പൊടിയുന്നു. 

കാഞ്ഞങ്ങാടും ഇതുപോലൊരു മിനി “കുടല്‍” നടക്കാനിരിക്കുകയാണ്. ഇങ്ങനെയുള്ള കമ്പനികുടലുകള്‍ ഉണ്ടാകുന്നതിന്റെ, ലീവെടുത്ത് ഡോക്റ്റര്‍മാര്‍ ഇവയിലൊക്കെ പങ്കു ചേരുന്നതിലെ പൊതുജന താല്‍പ്പര്യം സുചിപ്പിക്കുവാന്‍ ശ്രമിക്കുകയാണിവിടെ. സ്മാര്‍ട്ട് ഫോണും, ലാപ് ടോപ്പും മുതല്‍ വിദേശ കാറുകളും,വിദേശ ടുറും, സ്വര്‍ണാഭരണങ്ങള്‍, സ്വന്തം നിലക്ക് ഫ്‌ലാറ്റ് എന്തെല്ലാം പാരിതോഷികങ്ങള്‍ നല്‍കിയാണ് മരുന്നു കമ്പനികള്‍ ഡോക്റ്റര്‍മാരെ വിലക്കു വാങ്ങുന്നത്. ഏത്ര കിട്ടിയാലും തികയാത്ത ദുര മുത്ത വര്‍ഗത്തിന്റെ പ്രതിനിധിയാവുകയാണ് ആദുര സേവന വൈദ്യ സംഘം.

“ഗ്‌ളിമിപ്രൈഡ്” ഗണത്തില്‍പ്പെട്ട ഗുളികളില്‍ ചിലവ പ്രമേഹ രോഗികള്‍ക്ക് ഏറ്റവും പ്രിയ്യയപ്പെട്ടതാണ്. ചെറിയ വിലക്ക് കിട്ടുമായിരുന്ന ഇവയില്‍ പലതിനും ഇന്ന് കേരളത്തില്‍ വന്‍ വിലയാണ് ഈടാക്കുന്നത്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ ഈ ഗുളിക ഇപ്പോള്‍ വെറും 31 പൈസക്ക് കിട്ടുന്നു. എന്നാല്‍ കേരളത്തില്‍ ഇതില്‍ ചിലവക്കു 13 മുതല്‍ 20 രുപയിലും ഏറിയ വിലയുണ്ട്. എന്നാല്‍ പ്രമേഹ സംഹാരിയായ മറ്റൊരു ഗുളികയായ ഗഌനില്‍ എം. 500 എം.ജിക്കുള്ള കുടിയ വില കേവലം രണ്ടു രുപ മാത്രവും. ഒരേ ഫ്ാക്റ്ററിയില്‍ ഒരേ മുലകങ്ങളുടെ സങ്കലനത്താല്‍ നിര്‍മ്മക്കുന്ന രണ്ടു തരം പാക്കറ്റുകളില്‍ വില്‍പ്പനക്ക് വരുന്ന ഒരേ വക ഗുളികയില്‍ ഒരെണ്ണം 20രുപക്കും മറ്റേത് 2 രുപക്കും വില്‍പ്പന നടക്കുന്നു. എന്താണിതിനു കാരണം? വിലനിയന്ത്രണാധികാരം മരുന്നു ഭീമന്മാര്‍ക്ക് പതിച്ചു നല്‍കിയ ഭരണ വര്‍ഗ രാഷ്ട്രീയത്തിന്റെ പണ കൊതിയാണ്. പണത്തിന്റെ കാര്യത്തിലാണ് സേവനത്തിന്റെതിലല്ല, ഭരണവര്‍ഗത്തിനും ആദുര വ്യവസായത്തിനും കണ്ണ്. ഒരു ഡോക്റ്ററെ സൃഷ്ടിക്കാന്‍ ഏത്രയോ ജീവനുകള്‍, സര്‍ക്കാരിന്റെ പണം, ഇതര സംവിധാനങ്ങളൊക്കെയടങ്ങിയ പൊതുസമൂഹമാണ് കളമൊരുക്കി കൊടുക്കുന്നതെന്ന കാര്യം ഡോക്റ്റര്‍മാര്‍ അടങ്ങുന്ന വൈദ്യരംഗം മറന്നു വെക്കുന്നു.

പ്രമേഹ രോഗവും അതിലെ ഗുളികകളും രോഗികളെ എങ്ങനെയൊക്കെ നിശബ്ദമായി കശാപ്പു ചെയ്യുന്നുവെന്ന് മനസിലാക്കാന്‍ സ്വന്തം അനുഭവം പ്രയോജനപ്പെട്ടപ്പോള്‍ കുട്ടത്തില്‍ മററു പലതരം മരുന്നുകളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതിയെന്ന് ബോദ്ധ്യപ്പെട്ടു. കാന്‍സര്‍ പോലുള്ള മാരക രോഗത്തിനുള്ള ചില തരം മരുന്നുകള്‍ക്ക് 100ശതമാനത്തിന്റെ ഇരട്ടിപ്പുകളാണ് വില.

മരുന്നു വിലകുറക്കാനായി 2008ല്‍ കേന്ദ്രത്തിലെ അന്നത്തെ സര്‍ക്കാര്‍ “ജനൗഷധി” എന്ന പേരില്‍ സംസ്ഥാനങ്ങള്‍ തോറും മരുന്നു കട തുടങ്ങിയിരുന്നു. പക്ഷെ കേരളത്തില്‍ ഒന്നു പോലും തുറന്നില്ല. അങ്ങനെ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും കുടുതല്‍ നീരസം ഡോക്റ്റര്‍മാര്‍ക്കാണ്. കാരണങ്ങള്‍ പലതാണെങ്കിലും ഡോക്റ്റരമാരെ വശീകരിച്ച് സമ്മാനങ്ങളും, വിദേശ സഞ്ചാരവും ഫഌറ്റും, സര്‍ണാഭരണങ്ങളും വാഗദ്ധാനം ചെയ്ത് പ്രലോഭിപ്പിച്ച് ചില മരുന്നു കമ്പനികളുടെ കഴുകന്‍ കണ്ണുകള്‍ ഡോക്റ്റര്‍ വഴി രോഗിക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു. സര്‍ക്കാരുകള്‍ വരെ അവരുടെ ചൊല്‍പ്പടിയിലാണെന്നതിനുള്ള ആരോപണങ്ങളില്‍ നിന്നും മന്‍മോഹന്‍ സിങ്ങിനും മോദിക്കും മാറി നില്‍ക്കാനാവില്ല.

ഒരേ ഫോര്‍മുലയില്‍ നിര്‍മ്മിക്കുന്ന വിവിധ പേരുകളിലുള്ള മരുന്നുകള്‍ രോഗിയുടെ കീശയുടെ കനം നോക്കി കുറിപ്പടി തയ്യാറാവുന്നുവെന്നതിനെ ഉദാഹരിക്കാനാണ് മേലെ ഇതൊക്കെ സുചിപ്പിച്ചത്. മരുന്നു വ്യവസായം കൊള്ളരുതായ്മകളുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഇനി മുതല്‍ അതു പറ്റില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നതില്‍ നമുക്കാശ്വസിക്കാം. ഇനി സൗജന്യം പററാന്‍ ഡോക്റ്റര്‍മാരെ അനുവദിക്കില്ലെന്ന് അവര്‍ കട്ടായം പറയുന്നു. സൗജന്യം പറ്റുന്ന ഡോക്റ്റര്‍മാരെ ആദ്യം താക്കീത് നല്‍കി വിടും. ആവര്‍ത്തിച്ചാല്‍ കനത്ത ഫൈന്‍ ഈടാക്കും. “ദുരാശ” മുത്ത് സൗജന്യത്തിന്റെ പിറകെ തുടര്‍ന്നും പോവുകയാണെങ്കില്‍ കേന്ദ്ര സംസ്ഥാന മെഡിക്കല്‍ പ്രാക്റ്റീഷണേര്‍സ് രജിസ്‌റ്രേഷന്‍ വരെ ക്യാന്‍സില്‍ ചെയ്യുമെന്ന് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു. ഇവ കാര്യക്ഷമാക്കുന്നതിലേക്കായി രോഗികള്‍ക്കും ഡോക്റ്റര്‍മാര്‍ക്കും മരുന്നു വില്‍പ്പന കേന്ദ്രങ്ങളിലും രഹസ്യവും പരസ്യവുമായ തീവ്ര പരിശോധനക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പദ്ധതിയിടുന്നു.

കുത്തക മരുന്നു കമ്പനികള്‍ ചില തരം ആശുപത്രികള്‍ക്ക് രഹസ്യമായി ഫണ്ടു നല്‍കി പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ വൈദ്യസഹായം എന്ന ലേബലില്‍ പുതുതായി കണ്ടുപിടിക്കപ്പെടുന്ന മരുന്നുകള്‍-കുത്തിവെപ്പുകള്‍ - പരീക്ഷിക്കുന്നത് രോഗി അറിയാതെയാണ് ചെയ്യുന്നതെങ്കില്‍ ഇനി മുതല്‍ അതിനും കടുത്ത വില നല്‍കേണ്ടി വരുമെന്ന് കൗണ്‍സില്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതിനകത്തുള്ള മനുഷ്യാവകാശ വിഷയം ഡോക്റ്ററുടെ ഭാവി തന്നെ തകര്‍ത്തേക്കും.

നീതിസ്റ്റോറും കാരുണ്യയും മറ്റും കേരളത്തില്‍ പ്രവര്‍ത്തിക്കാത്തതല്ല, അതൊന്നും തന്നെ പാവപ്പെട്ടവന് ആശ്വാസം പകരാന്‍ പാകത്തില്‍ ഇനിയും പാകമായിട്ടില്ല. മാത്രമല്ല, അതിനേക്കാള്‍ പകുതി വിലക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ രോഗിയുടെ അരികിലെത്താന്‍ പാകമായാണ് നേരത്തെ കേരളം നിരാകരിച്ച കേന്ദ്രീയ ന്യായവില മരുന്ന് ഷോപ്പായ ജനൗഷധി സ്റ്റോറുകള്‍ ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ കേരളത്തിലും ഉടന്‍ തുറക്കാന്‍ സന്നദ്ധ സംഘടനകളേയും സ്വകാര്യ വ്യക്തികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി. ജീവന്‍ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്റ്ററും മരുന്നു കമ്പനിക്കാരും ചേര്‍ന്നു നടത്തുന്ന നരവേട്ട തടയാന്‍ മനുഷ്യ സ്്നേഹികളായ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ടു വരുമെന്ന് പ്രത്യാശിക്കാം.
-പ്രതിഭാരാജന്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.