Latest News

കെ.എസ്.ടി പി യെയും കരാറുകാരനെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു: ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ

കാഞ്ഞങ്ങാട്:[www.malabarflash.com] കെ.എസ്.ടി.പി റോഡ് പണി കാഞ്ഞങ്ങാട് നിര്‍ത്തിവെച്ചതിന്റെ കാരണം ജനങ്ങളുടെ പേരിലും നഗരസഭയുടെ പേരിലും കെട്ടിവെയ്ക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തേണ്ടതാണെന്നും ഇ.ചന്ദ്രശേഖരന്‍ എം.എല്‍എ പറഞ്ഞു.

കെ.എസ്.ടി.പി പണി കാഞ്ഞങ്ങാട് നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഡിസംബര്‍ 19 ന് ചീഫ് എഞ്ചിനിയറുടെ സാന്നിദ്ധ്യത്തില്‍ കാഞ്ഞങ്ങാട് നടന്ന മോണിറ്ററിങ്ങ് കമ്മിററി യോഗത്തില്‍ റോഡ് പ്രവര്‍ത്തി ജനുവരി ഒന്നു മുതല്‍ തുടങ്ങുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ ഉറപ്പ് നല്‍കിയതാണ് ഡി.പി.ആറില്‍ ഉള്‍പെട്ട പ്രവര്‍ത്തികള്‍ മോണിറ്ററിങ്ങ് കമ്മററിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു, എന്നാല്‍ തലസ്ഥാനത്ത് എത്തിയ ചീഫ് എഞ്ചിനിയര്‍ പിന്‍തിരിയുന്ന സമീപനമാണ് സ്വീകരിച്ചത്. 

ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് നഗരസഭയെയും ജനങ്ങളെയും കുറ്റപ്പെടുത്തിയ മറുപടിയാണ് ലഭിച്ചത്, ഇതിന്റെ മറവില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ച് മാറ്റിയതിലും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായും വ്യക്തമാണ്. 

യോഗത്തില്‍ സി.കെ.ബാബുരാജ് അന്യക്ഷത വഹിച്ചു. ബങ്കളം കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.എ, തമ്പാന്‍, കരുണാകരന്‍ കുന്നത്ത്, ബി. സാവിത്രി, അഡ്വ: വി.മോഹനന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കെ.കെ.വത്സലന്‍, എന്നിവര്‍ നേതൃത്വം നല്‍കി എ.ദാമോദരന്‍ സ്വാഗതം പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.