Latest News

വികാലാംഗരെന്ന വ്യാജേന പണംതട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

ഉദുമ[www.malabarflash.com]: വികാലാംഗരെന്ന വ്യാജേന വീടുകളില്‍ചെന്ന് പണംതട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ ബേക്കല്‍ പോലീസിന്റെ പിടിയിലായി. ഉത്തരേന്ത്യന്‍ സ്വദേശികളായ 25 വയസില്‍ താഴെയുള്ള അഞ്ചംഗസംഘത്തിലെ രണ്ട് പേരാണ് കുടുങ്ങിയത്.

വടിയുമായി മുടന്തി നീങ്ങിക്കൊണ്ട് വീട്ടിലെത്തുന്ന ഇവര്‍ വീട്ടുകാരോട് ദുരിതാവസ്ഥപറഞ്ഞ് കരഞ്ഞ് പണം തട്ടുകയാണ് ചെയ്യുന്നത്. പിടിയിലായ ഒരാളുടെ കയ്യില്‍നിന്നും ചെറിയ പേനാകത്തിയും കണ്ടെത്തിയിട്ടുണ്ട്.

നാട്ടുകാര്‍ സംശയംതോന്നി ചോദ്യംചെയ്തപ്പോഴാണ് ഇവര്‍ക്ക് കാലിനോ കൈക്കോ ഒരു കുഴപ്പവുമില്ലെന്ന് വ്യക്തമായത്. ഇവരുടെ കയ്യില്‍നിന്നും പണവും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. വീടുകളില്‍ കയറിചെന്ന് മോഷണം നടത്താനുള്ള പദ്ധതിയാണോ ഇവരുടേതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 

നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പേരുകള്‍ പലതവണ മാറ്റിപ്പറഞ്ഞു. ഇവരുടെ പേഴ്‌സില്‍നിന്നും ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിടിയിലായവര്‍തന്നെയാണ് തങ്ങളുടെ സംഘത്തില്‍ മറ്റുമൂന്നുപേരുള്ളതായി അറിയിച്ചത്. ബേക്കല്‍ എസ്.ഐ ആദംഖാന്റെ നേതൃത്വത്തില്‍ ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.