Latest News

കണ്ണൂര്‍ വിമാനത്താവളത്തിലെ ഒഴിവുകള്‍; മുസ്ലീം ലീഗിന്റെ കത്ത് വിവാദമാകുന്നു

കണ്ണൂര്‍:[www.malabarflash.com] ഭരണം മാറുംമുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തിലെ ഒഴിവുകള്‍ പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള മുസ്ലീം ലീഗിന്റെ നീക്കം വിവാദത്തില്‍.
വിമാനത്താവളത്തിലെ ഒഴിവുകളിലേക്ക് തങ്ങളുടെ പരമാവധി പ്രവര്‍ത്തകരോട് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് അയച്ച കത്താണ് വിവാദത്തിനാധാരം.

ലീഗിന്റെ കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയുടെ ലെറ്റര്‍ഹെഡില്‍ ലീഗ് നേതാവ് അന്‍സാരി തില്ലങ്കേരിയാണ് കീഴ്ഘടകങ്ങള്‍ക്ക് കത്ത് നല്‍കിയത്. കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദവും തുടങ്ങിയത്.

വിമാനത്താവളത്തിലെ ഒഴിവുകളിലേക്ക് പരമാവധി ലീഗ് പ്രവര്‍ത്തകരെക്കൊണ്ട് അപേക്ഷ നല്‍കിക്കണമെന്നും ഈ വിവരം കീഴ് ഘടകങ്ങള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കത്തെഴുതിയിട്ടുള്ളത്.

സര്‍ക്കാര്‍ ഇറങ്ങുന്നതിനുമുമ്പ് അധികാരമുപയോഗിച്ച് സ്വജനപക്ഷപാതപരമായി നിയമനം നടത്താനാണ് ലീഗിന്റെ ശ്രമമെന്നാണ് മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഈമാസം 18നാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്.

സാങ്കേതിക ഇതര മേഖലകളിലായി 13 ഇനങ്ങളില്‍ 109 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയമനം പൂര്‍ണമായും കിയാലിന്റെ നിയന്ത്രണത്തിനു കീഴിലായിരിക്കും.

ചില തസ്തികകളില്‍ അഭിമുഖം മാത്രമേ ഉണ്ടാവൂ. ചില നിയമനങ്ങള്‍ കരാര്‍ അടിസ്ഥാനത്തിലുമാണ്. ഇത്തരം ഒഴിവുകള്‍ പാര്‍ട്ടി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വീതിച്ചെടുക്കുകയാമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.