Latest News

കാര്‍ഷകര്‍ക്ക് ഭീഷണിയായി ധൃതരാഷ്ട്രപ്പച്ചയും

കാസര്‍കോട്:[www.malabarflash.com] കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കളയിനമായ ധൃതരാഷ്ട്രപ്പച്ച (മൈക്കാനിയ മൈക്കരാന്ത)സംസ്ഥാനത്തെകൃഷിയിടങ്ങളെ കീഴടക്കിത്തുടങ്ങി.
24 മണിക്കൂര്‍ കൊണ്ട് ഒമ്പതിഞ്ച് എന്ന തോതില്‍ ദ്രുതഗതിയില്‍ വളരുന്നതിനാല്‍ "മൈല്‍ എ മിനിറ്റ് വീഡ്" എന്നാണ് ഈ ചെടിയറിയപ്പെടുന്നത്. അമേരിക്കന്‍ വള്ളി, സില്‍ക്ക് വള്ളി, കൈപ്പു വള്ളി, ചൈനീസ് ക്രീപ്പര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ആസ്റ്ററേസിയ കുലത്തിപ്പെടുന്ന ഈ സസ്യം ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ കാര്‍ഷിക മേഖലയില്‍ വലിയ വെല്ലുവിളികളാണുയര്‍ത്തുന്നതായി കൃഷിശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനകം തന്നെ നിരവധി കൃഷിയിടങ്ങള്‍ ധൃതരാഷ്ട്രപ്പച്ച യുടെ പിടിയിലമര്‍ന്നു കഴിഞ്ഞു.

ഈ ചെടികളുത്പാദിപ്പിക്കുന്ന ഫീനോളിക്- ഫ്‌ലാവനോയ്ഡ് സംയുക്തകങ്ങള്‍ കാര്‍ഷിക വിളകളുടെ അങ്കുരണ ശേഷിയെയും വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും.
സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കുന്നയിടങ്ങളില്‍ യഥേഷ്ടം വളരുന്നതിനാല്‍ പ്രായംകുറഞ്ഞ തോട്ടങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. 

ഇപ്പോള്‍ ധൃതരാഷ്ട്രപ്പച്ചയുടെ പ്രജനനകാലമാണ്. ഒരു ചെടിയില്‍ നിന്ന് തന്നെ പതിനായിര കണക്കിന് വിത്തു കളാണ്കാറ്റിലൂടെ നാടെങ്ങും പരക്കുന്നത് ഒരു തണ്ടില്‍ നിന്നും 20,000 മുതല്‍ 40,000 വരെ വിത്തുകള്‍ ഉത്പാദിപ്പിക്കും. വിത്തുകള്‍ കൂടാതെ തണ്ടുകളില്‍ നിന്നും വേരുകളില്‍ നിന്നും പുതിയ ചെടികളുണ്ടായി ക്കൊണ്ടിരിക്കുമെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. . 

വയനാട്ടിലാണ് ആദ്യമായി ഈ കള വന്‍ തോതില്‍ കൃഷി നാശംവരുത്തിയത് റിപ്പോര്‍ട്ട്‌ ചെയ്തത്.
കാപ്പി, കുരുമുളക്, റബ്ബര്‍, മരച്ചീനി, വാഴ തുടങ്ങിയ വിളകള്‍ക്കു ഭീഷണിയായി ധൃതരാഷ്ട്രപ്പച്ച മാറിക്കഴിഞ്ഞു. 

പുഴയോരങ്ങളുടെ സംരക്ഷണഭിത്തിഎന്നറിയപ്പെടുന്ന കൈതോല ചെടികളെയും ഈ കളകള്‍ കീഴ്പ്പെടുത്തി കഴിഞ്ഞു. കാഞ്ഞങ്ങാട് അരയി, പനയാല്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍
പരിസരം തുടങ്ങിയിടങ്ങളിലെല്ലാം ധൃതരാഷ്ട്രപ്പച്ച മൂടിക്കഴിഞ്ഞു.
-ബാബു പാണത്തൂര്





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.