Latest News

തൊഴിലാളികള്‍ പണിമുടക്കി; കെഎസ്ടിപി റോഡ് നിര്‍മാണം നിലച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] തൊഴിലാളികള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് നിര്‍മാണം നിലച്ചു. റോഡ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനി കൃത്യമായി ശമ്പളം നല്‍കാത്തതിലും മൂന്നു മാസത്തെ ഓവര്‍ ടൈം കൂലി അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് സാങ്കേതിക വിദഗ്ദരടക്കം 200 ഓളം തൊഴിലാളികള്‍ പണിമുടക്കിയത്. പണിമുടക്കിലേര്‍പ്പെട്ടവര്‍ ആര്‍ഡിഎസിന്റെ പാക്കം ചെറക്കപ്പാറയിലുള്ള ബേസ് ക്യാമ്പ് ഉപരോധിച്ചു.

10 ഏക്കറോളം വരുന്ന ബേസ് ക്യാമ്പിലാണ് വെല്‍ഡിംഗ്, മിക്‌സിംഗ്, കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ബുധനാഴ്ച നല്‍കിയിട്ടില്ലെന്നു തൊഴിലാളികള്‍ പറയുന്നു. ബന്ധപ്പെട്ടവരോട് നിരവധി തവണ ശമ്പളം ആവശ്യപ്പെട്ടെങ്കിലും അനുഭാവ സമീപനം ഉണ്ടായിട്ടില്ലെന്നു തൊഴിലാളികള്‍ ആരോപിക്കുന്നു. ക്രെയിന്‍, റോഡ് റോളര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ ഓടിക്കുന്ന 60 ഡ്രൈവര്‍മാരും ലൈറ്റ് വാഹനങ്ങളുടെ 20 ഡ്രൈവര്‍മാരും ആര്‍ഡിഎസിനു കീഴിലുണ്ട്. വിവിധ ഓപ്പറേറ്റര്‍മാരായി 20 പേരും 20 വിദഗ്ദ തൊഴിലാളികളും മറ്റുള്ളവര്‍ നിര്‍മാണ തൊഴിലാളികളുമാണ്.

മൂന്നു മാസത്തെ ഓവര്‍ ടൈം കൂലിയിനത്തില്‍ത്തന്നെ തൊഴിലാളികള്‍ക്കു നല്ലൊരു തുക നല്‍കാനുണ്ടത്രെ. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് അനിശ്ചിതമായി തുടരുമെന്നാണ് സൂചന. കരാറുകാരുടെ നിരുത്തരവാദ സമീപനം കാരണം റോഡ് നിര്‍മാണം വൈകാന്‍ സാധ്യതയുള്ളതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.

ബേക്കല്‍ മുതല്‍ ചിത്താരി വരെയുള്ള റോഡ് മുഴുവന്‍ കുഴിച്ചിട്ടിരിക്കുകയാണ്. പൊടിപടലം കാരണം വാഹനയാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.