Latest News

എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.പി.എം സാലി അന്തരിച്ചു

ഏലൂര്‍:[www.malabarflash.com] എസ്.ടി.യു ദേശീയ നിര്‍വാഹക സമിതിയംഗവും സംസ്ഥാന സെക്രട്ടറിയുമായ ഏലൂര്‍ മേലാത്ത് വീട്ടില്‍ എം.പി.എം സാലി (55) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഏലൂര്‍ തെക്കേപ്പുറം മുഹിയദ്ദീന്‍ ജുമാമസ്ജിദില്‍ നടക്കും.

ഭാര്യ ബല്‍ക്കീസ്. മക്കള്‍: അനസ് (ദുബൈ എമിറേറ്റ്‌സ്), മുബീന (ദുബൈ). മരുമകള്‍: സുമയ്യ. സഹോദരങ്ങള്‍: റാബിയ, അലി (കോണ്‍ട്രാക്ടര്‍), ഷംസുദ്ദീന്‍ (ഗള്‍ഫ്), സൈനബ, ഖാലിദ്, ജമീല, പരേതരായ റഹീം (സൂപ്രണ്ട് ഓഫ് പൊലീസ്), ഹാഷിം.

ഏലൂര്‍ വ്യാവസായിക മേഖലയില്‍ എസ്.ടി.യു കെട്ടിപ്പടുക്കുന്നതില്‍ ഏറെ പ്രയത്‌നിച്ച നേതാവായിരുന്നു എം.പി.എം സാലി. കേരള സിറാമിക്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റിയംഗം, ഏലൂര്‍ ഇന്‍ഡസ്ട്രീയല്‍ ഏരിയ സ്വതന്ത്ര യൂണിയന്‍ ജനറല്‍ സെക്രട്ടറി, ടി.സി.സി ടെല്‍ക്ക്, ട്രാക്കോ കേബിള്‍, എസ്.ഐ.എഫ്.എല്‍, കെ.എസ്.ഐ.ഇ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍, അപ്പോളോ യൂണിയന്‍ (എസ്.ടി.യു) എന്നീ സ്ഥാപനങ്ങളിലെ യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.