ദിണ്ഡിഗല്‍:[www,malabarflash.com] ദേശീയ പാതയില്‍ പരിശോധനയുടെ പേരില്‍ വണ്ടിക്കാരില്‍നിന്ന് പണവും ചരക്കും തട്ടിയിരുന്ന പൊലീസുകാരന്‍ തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ അറസ്റ്റിലായി. ദിണ്ഡിഗല്‍ കണ്‍ട്രോള്‍ റൂമിലെ എസ്ഐ ഗോപിനാഥ് പാണ്ഡ്യനാണ് അറസ്റ്റിലായത്. ഇയാളുടെ സംഘത്തില്‍പ്പെട്ട മറ്റ് ഏഴ് പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.
96 ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥനായ ഗോപിനാഥ് പാണ്ഡ്യന്‍ എന്നും പ്രശ്നക്കാരനായിരുന്നു. ഇതിന്റെ പേരില്‍ നിരവധി സ്റ്റേഷനുകളിലേക്ക് ഇയാളെ സ്ഥലം മാറ്റി. ഒുവില്‍ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയപ്പോള്‍ ഓഫിസില്‍ വരാതെ മെഡിക്കല്‍ ലീവില്‍ പോയി. ശിവ പെരുമാള്‍ എന്ന വ്യവസായിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

ദേശീയ പാതയില്‍ പൊലീസ് വേഷത്തിലെത്തി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ചരക്കും പണവും മോഷ്‌ടിക്കുന്നതായി ദിണ്ഡിഗല്‍ പൊലീസിന് നിരവധി പരാതികള്‍ കിട്ടിയിരുന്നു. ജനുവരി 27ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്ന് പറഞ്ഞ് ഒരാള്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയെന്നും. കാറിലുള്ള സാധനങ്ങളുടെ ബില്ല് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ശിവ പെരുമാളുടെ പരാതി. കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ഇന്‍സ്‌പെക്ടര്‍ ഒരു ലക്ഷം രൂപ വാങ്ങി വിട്ടയച്ചതായും ശിവ പെരുമാള്‍ മഥുര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ മാസം 12ന് ദേശീയ പാത ഏഴിലൂടെ യാത്ര ചെയ്യുകയായിരുന്ന ശിവ പെരുമാളിനെ വീണ്ടും പൊലീസ് വേഷത്തിലെത്തിയ മൂന്ന് പേര്‍ തടഞ്ഞു നിര്‍ത്തുകയുംമ കാറിലുണ്ടായിരുന്ന സിഗരറ്റ് പെട്ടികള്‍ കവരുകയും ചെയ്തു. പിന്നീട് തന്നെയും ഡ്രൈവറേയും മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോയ സംഘം രണ്ടര ലക്ഷം രൂപ അപഹരിക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി ശിവ പെരുമാള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കാട്ടിയാണ് അദ്ദേഹം ദിണ്ടിഗല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഗോപിനാഥ പാണ്ഡ്യനെ ചോദ്യം ചെയ്തതോടുകൂടിയാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഈ മാസം 12ന് ദേശീയ പാത ഏഴിലൂടെ യാത്ര ചെയ്യുകയായിരുന്ന ശിവ പെരുമാളിനെ വീണ്ടും പൊലീസ് വേഷത്തിലെത്തിയ മൂന്ന് പേര്‍ തടഞ്ഞു നിര്‍ത്തുകയുംമ കാറിലുണ്ടായിരുന്ന സിഗരറ്റ് പെട്ടികള്‍ കവരുകയും ചെയ്തു. പിന്നീട് തന്നെയും ഡ്രൈവറേയും മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോയ സംഘം രണ്ടര ലക്ഷം രൂപ അപഹരിക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി ശിവ പെരുമാള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കാട്ടിയാണ് അദ്ദേഹം ദിണ്ടിഗല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഗോപിനാഥ പാണ്ഡ്യനെ ചോദ്യം ചെയ്തതോടുകൂടിയാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment