Latest News

ഖത്തറില്‍ മലയാളി യുവാക്കളുടെ പേരില്‍ ബാങ്ക് തട്ടിപ്പ്; കമ്പനി എംഡി പിടിയില്‍

കൊച്ചി:[www.malabarflash.com] ഖത്തറിലെത്തിച്ച ഉദ്യോഗാര്‍ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി ക്രെഡിറ്റ് കാര്‍ഡും വായ്പയുമെടുത്തു വന്‍ സാമ്പത്തിക തിരിമറി നടത്തി എന്ന പരാതിയില്‍ ടെറാ ഹോംസ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനി എംഡി കൊടുങ്ങല്ലൂര്‍ മതിലകം ചുള്ളിപ്പറമ്പില്‍ ഇസഹാക്ക് ഇസ്മയിലിനെ ഏലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ പെരിഞ്ഞനത്തെ ബന്ധുവീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ഏലൂര്‍ എടക്കത്തലത്ത് വൈശാഖ് മോഹന്‍ എന്‍ആര്‍ഐ സെല്‍ എസ്പിക്കു നല്‍കിയ പരാതിയിലാണു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഒന്‍പതു പേര്‍ ഇങ്ങനെ കബളിപ്പിക്കപ്പെട്ടതായി തട്ടിപ്പിന് ഇരയായി ദോഹയില്‍നിന്നു തിരിച്ചെത്തിയ വൈശാഖ് മോഹന്‍ പരാതിയില്‍ പറയുന്നു. തൊഴില്‍ വീസയ്ക്കു വേണ്ടി ഒന്നര ലക്ഷം രൂപ വരെ വാങ്ങി ഖത്തറിലെത്തിച്ച ഉദ്യോഗാര്‍ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുകയായിരുന്നു തട്ടിപ്പിന്റെ ആദ്യപടി. 22,000 ഖത്തര്‍ റിയാല്‍ (നാലു ലക്ഷം രൂപ) ശമ്പളമുണ്ടെന്നു കാണിക്കാന്‍ തൊഴിലാളികളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചശേഷം തുക കമ്പനി അക്കൗണ്ടിലേക്കു മാറ്റി. ഈ അക്കൗണ്ടുകളിലെ പണമിടപാട് കാണിച്ചു തൊഴിലാളികളുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയ ഇസ്മയിലും ഇസഹാക്കും അതുപയോഗിച്ചു ലക്ഷക്കണക്കിനു രൂപയുടെ വായ്പയും നാലു വാഹനങ്ങളും വാങ്ങി. 

ശമ്പളം നല്‍കാനെന്ന പേരിലാണ് അക്കൗണ്ടുകള്‍ തുറന്നതെങ്കിലും തുച്ഛമായ ശമ്പളം നേരിട്ടു നല്‍കുകയാണു ചെയ്തിരുന്നത്. പരാതിക്കാരനായ വൈശാഖിനു മാത്രം നാലര ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഇസഹാക്കിന്റെ പിതാവ് ഇസ്മയില്‍ ഖത്തറില്‍ ജയിലിലാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.