ജക്കാര്‍ത്ത:[www.malabarflash.com] ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം വൈകുന്നേരം 6.50 നാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെത്തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. പഡാങിന് 808 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായായി 10 കിലോമീറ്റര്‍ താഴെയാണ് ചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂചലനത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പസഫിക്കിലെ കൊക്കോസ് ദ്വീപിലും ക്രിസ്മസ് ദ്വീപിലും സുനാമി മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇന്ത്യയും ശ്രീലങ്കയും സുനാമി മുന്നറയിപ്പ് നല്‍കിയില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പഡാങിലെ ആസ്പത്രികളില്‍ നിന്ന് രോഗികളെ മാറ്റി. പരിഭ്രാന്തരായി ആളുകള്‍ പരക്കം പായാന്‍ തുടങ്ങിയതോടെ ഗതാഗതം താറുമാറായി. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങി.
2004 ല്‍ സുമാത്രയില്‍ ഉണ്ടായ 9.1 രേഖപ്പെടുത്തിയ ഭൂചലനമാണ് വന്‍ ദുരന്തം വിധിച്ച സുനാമിക്ക് കാരണമായത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment