Latest News

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം കണ്ടപ്പോള്‍ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് ഓടി രക്ഷപ്പെട്ടു

മേല്‍പ്പറമ്പ:[www.malabarflash.com] നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കോടിച്ച യുവാവ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം കണ്ടപ്പോള്‍ യുവാവി ഓടി രക്ഷപ്പെട്ടു.

മേല്‍പ്പറമ്പ് നഴ്‌സിംങ്ങ് ഹോമിന് സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവാവ് ഓടിച്ച കെ.എല്‍ 13 എന്‍ 1778 ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഓടികൂടി യുവാവിനെ അടുത്തുളള ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മേല്‍പ്പറമ്പില്‍ നടന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി കഴിഞ്ഞ് തിരിച്ചു പോവുകുയായിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം സംഭവ സ്ഥലത്തെത്തിയത്.

ഇത് കണ്ട യുവാവ് ബൈക്കിന്റെ കവറില്‍ സൂക്ഷിച്ചിരുന്ന കവറുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാസര്‍കോട് പോലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട യുവാവ് മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയം.
കണ്ണൂര്‍ കണ്ണപുരത്തെ നിഷാദിന്റെ ഉടമസ്ഥതയിലുളളതാണ് അപകടത്തില്‍പ്പെട്ട ബൈക്ക്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.