Latest News

ന്യൂനപക്ഷ പരിഗണന സാമൂഹിക നീതിക്കുവേണ്ടി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കാസര്‍കോട്:[www.malabarflash.com] ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണന സാമൂഹ്യ നീതിയുടെയും ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളുടെയും ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിടുമ്പോള്‍ ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ലെന്നും എല്ലാവരും ഒത്തൊരുമിച്ചുള്ള മുന്നേറ്റം കൊണ്ടേ നാട് പുരോഗമിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷം വഹിച്ചു. 

 മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അര്‍ജുന്‍സിങ് അവാര്‍ഡ് ഡോ.സി.പി ബാവ ഹാജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പ് എഴുതിയ ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും എന്ന പുസ്തകം മുഖ്യമന്ത്രി സയ്യിദ് സാദിഖലി തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആമുഖ പ്രഭാണം നടത്തി. സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍ അവാര്‍ഡ് ജോതാവിനെ പരിചയപ്പെടുത്തി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, കര്‍ണാടക മൈനോറിറ്റി കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ബല്‍ക്കിസ് ബാനു, ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്‍, സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, കര്‍ണാടക ജനപരിഷത്ത് പ്രസിഡന്റ് കേശവപ്രസാദ് നാനി ഹിതുളു, റവ.ജോര്‍ജ് എലുക്കുന്നേല്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മെട്രോ മുഹമ്മദ് ഹാജി, സി.പി അബ്ദുല്ല, പി ഗംഗാധരന്‍ നായര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, എ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സി മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറര്‍ ഡോ.മുഹമ്മദ് ഇബ്രാഹിം പാവൂര്‍ നന്ദിയും പറഞ്ഞു.
ഉദ്ബോധന സമ്മേളനത്തില്‍ സുബൈര്‍ നെല്ലിക്കാപറമ്പ്, ഹസ്സന്‍ മാസ്റ്റര്‍ കരുവാരകുണ്ട് എന്നിവര്‍ ക്ലാസെടുത്തു. എം.എ മക്കാര്‍ മാസ്റ്റര്‍ സ്വാഗതവും ജാതിയില്‍ ഹസൈനാര്‍ നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തില്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മംഗളൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി പ്രസിഡന്റ് ഹാജി ഇബ്രാഹീം കൊടിജാല്‍ ഉദ്ഘാടനം ചെയ്തു. 

ബഷീര്‍ വെള്ളിക്കോത്ത്, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എം മുഹമ്മദ് മുബാറക് ഹാജി, അബ്ദുല്ല മുഗു, കെ.കെ മുഹമ്മദ്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എസ്.എ.എം ബഷീര്‍, കല്ലട്ര മാഹിന്‍ ഹാജി, ഖാസിം ഒറ്റപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു. മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതവും കെ.ബി കുട്ടിഹാജി നന്ദിയും പറഞ്ഞു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.