Latest News

ശരീഅത്ത് നിയമങ്ങള്‍ വിശ്വാസികള്‍ക്കുള്ളത്, മറ്റുള്ളവരിടപെടേണ്ടെന്ന് ജിഫ്രി തങ്ങള്‍

കാഞ്ഞങ്ങാട്:[www.malabarflash.com] ഇസ്ലാം മത വിശ്വാസികള്‍ക്ക് മേല്‍ അല്ലാഹു നിശ്ചയിച്ച വിധി വിലക്കുകളാണ് ഇസ്ലാമിക ശരീഅത്തെന്നും അതനുസരിക്കുന്നവനാണ് മുസ്ലിങ്ങളെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് അന്യായമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.

ദൈവീക നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മനുഷ്യനവകാശമില്ല. മാറ്റം വരുത്തിയ നിയമങ്ങളില്‍ തൃപ്തിയടയുന്നവര്‍ക്ക് വിശ്വാസികളാകാനും കഴിയില്ല. മറ്റേതെങ്കിലും സമുദായത്തിന്‍റെ ആചാരനുഠാനങ്ങളിലോ നിയമങ്ങളിലോ ഇടപെടാനോ മാറ്റത്തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാനോ നാളിതു വരെ ഒരു മുസ്ലിമും ആവശ്യപ്പെട്ടില്ല. ആവശ്യപ്പെടുകയുമില്ല. നിയമജ്ഞരും മാധ്യമങ്ങളും രാഷ്ട്രീയക്കാരുമുള്‍പ്പെടെ ആരുടെ ഇടപെടലും വിശ്വാസികളനുവദിക്കുന്ന പ്രശ്നവുമില്ല. തങ്ങള്‍ തുടര്‍ന്ന് പറഞ്ഞു.

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയും സമസ്തയും പേഷകഘടകങ്ങളും സംഘടിപ്പിച്ച സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി തങ്ങള്‍.

ചരിത്രത്തില്‍ സൂര്യ വെളിച്ചത്തില്‍ തെളിമയോടെ ജീവിച്ച പ്രവാചക വ്യക്തിത്വത്തിനെതിരെ ആരെങ്കിലും എഴുതി വിടുന്ന എന്തെങ്കിലും ജല്‍പനങ്ങള്‍ ലോകം അംഗീകരിക്കില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.