Latest News

വിവാഹത്തിനു മണിക്കൂറുകള്‍ക്കകം ആത്മഹത്യാക്കുറിപ്പ് സെല്‍ഫിയിലെടുത്ത് ദമ്പതികള്‍ തൂങ്ങി മരിച്ചു

തിരുപ്പതി:[www.malabarflash.com] ഹോട്ടല്‍മുറിയില്‍ സെല്‍ഫിയെടുത്തശേഷം ദമ്പതികള്‍ കല്ല്യാണത്തിന് ശേഷം ജീവനൊടുക്കി. കോയമ്പത്തൂര്‍ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസില്‍ വിവാഹത്തിനു മണിക്കൂറുകള്‍ക്കു ശേഷം ആത്മഹത്യ ചെയ്തത്. വീട്ടുകാരുടെ അനുമതിയില്ലാതെയായിരുന്നു ഇരുവരും വിവാഹിതരായത്.

ആരെയും കുറ്റപ്പെടുത്താനില്ലെന്നു സെല്‍ഫിയില്‍ പറഞ്ഞാണ് സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസില്‍ വിവാഹത്തിനു മണിക്കൂറുകള്‍ക്കു ശേഷം ആത്മഹത്യ ചെയ്തത്. തിരുമല രംബഗീച്ച ഗസ്റ്റ് ഹൗസിലാണ് ഇരുവരും മൂന്നുദിവസം മുമ്പു മുറിയെടുത്തത്. സമ്പത്ത് കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയശേഷം അടുത്തബന്ധുവായ സത്യവാണിയുമായി പ്രണയത്തിലാവുകയായിരുന്നു.

ടിടിഡി ഗസ്റ്റ് ഹൗസില്‍ മൂന്നു ദിവസം മുന്‍പാണ് ഇവര്‍ മുറിയെടുത്തത്. ചൊവ്വാഴ്ച മുറി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരന്‍ കതകില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് വെട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. സീലിങ് ഫാനിന്റെ കൊളുത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ദമ്പതികള്‍. ഫാന്‍ അഴിച്ചുമാറ്റിയ ശേഷമാണ് കൊളുത്ത് തൂക്കുകയറിനു ഉപയോഗിച്ചത്.

വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഇരുവരും കഴിഞ്ഞദിവസം തിരുപ്പതിയിലെത്തി വിവാഹിതരായത്. ഇവരുടെ ഫോണ്‍ പരിശോധിച്ച പൊലീസാണ് ആത്മഹത്യയ്ക്കു മുന്‍പുള്ള ദൃശ്യം പകര്‍ത്തിയിവരുന്നതായി കണ്ടെത്തിയത്. ഈ വീഡിയോ സന്ദേശവും അവര്‍ ചിലര്‍ക്ക് അയച്ചിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.