Latest News

അവസരം കിട്ടാതെ വന്നപ്പോള്‍ തെരുവില്‍ അലഞ്ഞു നടന്നു മോഷണം പതിവാക്കിയ നടി അറസ്റ്റില്‍

മുംബൈ:[www.malabarflash.com] ബോളിവുഡ് സിനിമാ മോഹം പല പെണ്‍കുട്ടികളുടെയും ജീവിതം തകര്‍ത്തിട്ടുണ്ട്. വെള്ളിവെളിച്ചത്തില്‍ ശ്രദ്ധിക്കപ്പെട്ടവരെ കുറിച്ച് മാത്രമേ ലോകം അറിഞ്ഞുള്ളൂ.

എന്നാല്‍, അവസരം തേടിയെത്തി ഒന്നുമാകാതെ പോയവരെ കുറിച്ച് ഒന്നുമറിയുന്നില്ല. ഇങ്ങനെ ബോളിവുഡ് മോഹവുമായി ഇറങ്ങിയ ശേഷം ഒന്നുമാകാനാവാതെ മുംബൈയില്‍ മോഷ്ടാവായി തീര്‍ന്ന യുവതിയുടെ കഥ പുറത്തുവന്നു. മോഷണ കുറ്റത്തിന് അറസ്റ്റിലായപ്പോഴാണ് യുവതിയുടെ സിനിമാക്കഥ പുറത്തുവന്നത്.

ന്യൂഡല്‍ഹി സ്വദേശിയായ മിത്താലി ശര്‍മ്മ എന്ന 25കാരിയാണ് മോഷണ ശ്രമത്തിനിടെ അറസ്റ്റിലായത്. തെരുവില്‍ ഭിക്ഷാടനം നടത്തുന്ന ഇവര്‍ ഒരു കാറിന്റെ ഗ്ലാസ് ഇടിച്ചു തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിലാണ് ഇവര്‍ സിനിമാ ബന്ധം അറിയിച്ചതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ ഒരു ഭോജ്പൂരി സിനിമയില്‍ അഭിനയിച്ചതായി യുവതി പോലീസിനോട് വെളിപ്പെടുത്തി.

അതിനു ശേഷം മോഡലിങ് നടത്തി വരികയായിരുന്നു. പിന്നീട് അവസരങ്ങള്‍ ഇല്ലാതായി. സിനിമയില്‍നിന്ന് ഔട്ടായതോടെ കടുത്ത വിഷാദ രോഗത്തിന് അടിമയായി. സിനിമാ മോഹം കാരണം ബോളിവുഡില്‍ അവസരം തേടിയാണ് യുവതി വീടു വിട്ടിറങ്ങിയത്. ഇതോടെ മാതാപിതാക്കള്‍ കൈയൊഴിഞ്ഞതായും ഇവര്‍പറയുന്നു. എവിടെയും ഇടമില്ലാതായതോടെയാണ് ഭിക്ഷാടനത്തിലേക്ക തിരിഞ്ഞതും തെരുവില്‍ ജീവിതം തുടങ്ങിയതും.

ലോഖന്ദ് വാലയിലെ തെരുവില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. താന്‍ ഡല്‍ഹി സ്വദേശിയാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാല്‍ അവശയായിരുന്നു ഇവര്‍. ചോദ്യം ചെയ്യലില്‍ ഇവരുടെ മാനസികാരോഗ്യം നഷ്ടപ്പെട്ടതായി തോന്നിയതിനെ തുടര്‍ന്ന് മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.